ചങ്ങനാശേരി ∙ ഓണാവധിക്ക് ആമ്പൽപ്പൂക്കളത്തിലേക്ക് ഇറങ്ങാം. കുറിച്ചി അഞ്ചലശ്ശേരിയിലാണ് കണ്ണെത്താ ദൂരത്തോളം ആമ്പൽപ്പാടം.
പഞ്ചായത്തിലെ അഞ്ചലശ്ശേരി എഫ് ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ചലശ്ശേരി, ആറായിരം പാടശേഖരങ്ങളിലാണ് മനം നിറയ്ക്കുന്ന ആമ്പൽക്കാഴ്ചകൾ.
ലോക ശ്രദ്ധയാകർഷിച്ച മലരിക്കൽ ആമ്പൽപ്പാടം പോലെയാണ് അഞ്ചലശ്ശേരിയും. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ ഏറ്റവും നന്നായി കാണാം.
ഓണാവധി തുടങ്ങിയതോടെ തിരക്കേറുകയാണ്. റീൽസും ഫോട്ടോഷൂട്ടുമായി ആളുകൾ എത്തുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കുറിച്ചി പഞ്ചായത്തിന്റെ സഹകരണത്തോടെ യുവസംരംഭകരായ നന്ദകിഷോറും നന്ദകുമാറും ‘ദ് ലേക്ക്സ് അഞ്ചലശ്ശേരി’ എന്ന ടൂറിസം പദ്ധതിയും നടത്തുന്നുണ്ട്. നിശ്ചിത നിരക്കിൽ ആമ്പൽക്കാഴ്ചകളിലേക്ക് വള്ളത്തിലൂടെയുള്ള യാത്ര, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും അഞ്ചലശ്ശേരിയിൽ ലഭിക്കും.
വിവരങ്ങൾക്ക് : 7022701105.
നേരം വൈകരുത്
രാവിലെ 8.30നു മുൻപെത്തിയാൽ കൺനിറയെ ആമ്പൽപ്പൂക്കൾ കാണാം. സെപ്റ്റംബർ അവസാനത്തോടെ കൃഷിക്ക് പാടശേഖരം ഒരുക്കും.
ഇതോടെ ആമ്പൽ ചതുപ്പിലേക്ക് താഴും.
വഴി ഇങ്ങനെ. റോഡിൽ ശ്രദ്ധ വേണം
എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റ് കവലയിൽ നിന്നു കൈനടി – കാവാലം റോഡിലൂടെ പത്തിൽപ്പാലത്ത് എത്തുക. ഇവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചലശ്ശേരിയിൽ എത്താം.
റോഡിന്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ട്. യാത്ര സൂക്ഷിച്ചുവേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]