ഇന്ന്
∙ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
കുറിച്ചി ∙ മന്ദിരം, ഇടനാട്ടുപടി, സ്വാമിക്കവല ടവർ, റിസർച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും കേരള ബാങ്ക്, ചെട്ടിശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ കുട്ടിയച്ചൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ റിലയൻസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കൈലാത്തുപ്പടി, പീടികപ്പടി, ഡീലക്സുപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ∙ തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണഞ്ചിറക്കുഴി, ചാലാകരി, ആദർശം ക്ലബ്, വാരിമുട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ മാലിക്കായൽ, അന്തോണിക്കായൽ, ഫിലിപ്പുകുട്ടി, അങ്ങാടിശ്ശേരി, റോയൽ റിവേറ, വലിയമടക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പരശുറാമിന് വൈക്കം റോഡിൽ സ്റ്റോപ്
കടുത്തുരുത്തി ∙ കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിനു വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ തീരുമാനം. ട്രെയിൻ നിർത്തുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.
തൊഴിലുടമകൾക്ക് ബോധവൽക്കരണ ക്യാംപ് നാളെ
കോട്ടയം ∙ ഇപിഎഫ്ഒ നാളെ രാവിലെ 10 മുതൽ 12 വരെ ഏറ്റുമാനൂരിലെ സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജനറൽ റബേഴ്സ് ഹാളിൽ പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ബോധവൽക്കരണ ക്യാംപ് നടത്തും.
എല്ലാ തൊഴിലുടമകൾക്കും പങ്കെടുക്കാം. റജിസ്ട്രേഷന്: [email protected]
റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും
കുറുപ്പന്തറ ∙ റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപത്തെ കുറുപ്പന്തറ റെയിൽവേ ഗേറ്റ് ഇന്ന് വൈകിട്ട് 5 വരെ അടച്ചിടും.
മഴയെ തുടർന്ന് പ്രദേശത്ത് നടക്കുന്ന അറ്റകുറ്റ പണികൾ ഇന്നു കൂടി നീട്ടിയതിനാലാണ് ഗേറ്റ് അടച്ചിടുന്നത്. 28 മുതലാണ് ഗേറ്റ് അടച്ചിട്ടത്.
താൽക്കാലിക ഒഴിവ്
കടപ്പൂര് ∙ഗവ ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ഏഴാം ക്ലാസ് യോഗ്യതയും ശാരീരികക്ഷമതയും ഉള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നാളെ 10.30ന് സ്കൂളിൽ അഭിമുഖത്തിനു ഹാജരാകണം.
അഭിമുഖം 14ന്
ഈരാറ്റുപേട്ട ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് സീനിയർ, മലയാളം ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് 14ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
ഓവർസീയർ
തീക്കോയി ∙ പഞ്ചായത്തിലെ അസി. എൻജിനീയറുടെ കാര്യാലയത്തിലേക്ക് ഓവർസീയർ ഗ്രേഡ് – 3 തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ളവർ നവംബർ 3ന് 3ന് ന് മുൻപ് അപേക്ഷ നൽകണം.
ലാബ് ടെൿനീഷ്യൻ
തീക്കോയി ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ10ന് 2ന് മുൻപ് അപേക്ഷ നൽകണം.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ [email protected] എന്ന് വിലാസത്തിലോ അപേക്ഷ നൽകണം.
ഇ–ഗ്രാന്റ്
പാലാ ∙ അൽഫോൻസ കോളജിൽ നിന്ന് 2016-17 അക്കാദമിക് വർഷം മുതലുള്ള ഇ–ഗ്രാന്റ് തുക കൈപ്പറ്റുവാനുള്ളവർ 10 ദിവസത്തിനുള്ളിൽ ഈ തുക കൈപ്പറ്റണം. ഫോൺ: 9744767943.
പ്രോജക്ട് അസിസ്റ്റന്റ്
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ പ്രോജക്ട് അസിസ്റ്റന്റിനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.
അപേക്ഷകർ ഫസ്റ്റ് ക്ലാസോടെ അഗ്രികൾചറിൽ ബിരുദമോ അഗ്രികൾചറൽ സയൻസിൽ ഡിപ്ലോമയോ ഉള്ളവരായിരിക്കണം. 2025 സെപ്റ്റംബർ 30നു 30 വയസ്സ് കവിയരുത്.
താൽപര്യമുള്ളവർ നവംബർ 14ന് 9.30നു വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പുതുപ്പള്ളി ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ ഓഫ് റിസർച് മുൻപാകെ എത്തണം. ഫോൺ: 0481 2353311.
അധ്യാപക ഒഴിവ്
അരുവിത്തുറ ∙ സെന്റ് ജോർജ്സ് കോളജിൽ എയ്ഡഡ് വിഭാഗത്തിൽ കെമിസ്ട്രി, മലയാളം വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 5 ന് മുൻപ് കോളജ് ഓഫിസിൽ അപേക്ഷ നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

