കുമരകം ∙ കോട്ടയം–കുമരകം റൂട്ടിൽ സർവീസ് നടത്താൻ കെഎസ്ആർടിസി ബസുകൾ ഇല്ലെന്നു അധികൃതർ. റൂട്ടിൽ സർവീസ് നടത്തണമെന്നാവശ്യപ്പെട്ടു യാത്രക്കാർ കെഎസ്ആർടിസിയെ സമീപിച്ചപ്പോഴാണു ഈ മറുപടി. കോട്ടയം, ചേർത്തല, വൈക്കം കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ഈ റൂട്ടിൽ 23 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തിയിരുന്നത്.
കോണത്താറ്റ് പാലം പൊളിച്ചതോടെ ഈ ബസുകൾ മറ്റ് റൂട്ടുകളിൽ സർവീസ് നടത്താൻ തുടങ്ങി.
ഈ ബസുകൾ തിരികെ എത്തിക്കാൻ കെഎസ്ആർടിസി അധികൃതർ നടപടി എടുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി. വൈക്കം ഡിപ്പോയിൽ നിന്ന് 3 ബസുകൾ കുമരകം വഴി ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഈ ബസുകൾ കോട്ടയത്ത് വന്നതിനു ശേഷം വൈറ്റിലയ്ക്കാണ് പോകുന്നത്.
3 ബസുകളായി 4 സർവീസുകൾ മാത്രമാണ് നടത്തുന്നത്. ചേർത്തല ഡിപ്പോയിൽ നിന്ന് കുമരകം വഴിയുള്ള സർവീസ് തുടങ്ങിയിട്ടില്ല.
23 വർഷം മുൻപു കൈപ്പുഴമുട്ട് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തപ്പോഴാണ് കുമരകം റൂട്ടിലൂടെ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങിയത്.
ജില്ലയിൽ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ചിരുന്ന റൂട്ടുകളിൽ ഒന്നായിരുന്നു ഇത്. ഇതുവഴി സർവീസ് നടത്തിയിരുന്ന ബസുകളിലെ ജീവനക്കാർ കലക്ഷൻ ബാറ്റ വരെ വാങ്ങിയിരുന്നു.
ഈ റൂട്ട് ഇപ്പോൾ സ്വകാര്യ ബസുകൾ കുത്തകയാക്കി സർവീസ് നടത്തുകയാണ്. കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങിയാൽ ഈ റൂട്ടിൽ നിന്ന് കെഎസ്ആർടിസിക്കു മികച്ച വരുമാനം ലഭിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

