ചങ്ങനാശേരി ∙ എസ്ബി കോളജ് രസതന്ത്ര വിഭാഗത്തിന് പുതിയ പേറ്റന്റ് അംഗീകാരം. ‘പോർട്ടബ്ൾ ഇലക്ട്രോ സ്പിന്നിങ്’ ഉപകരണത്തിന്റെ രൂപകൽപനയ്ക്കാണു കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്.
പോർട്ടബ്ൾ ഇലക്ട്രോ സ്പിന്നിങ് ഉപകരണം ഉപയോഗിച്ച് നാനോ ഫൈബറുകൾ നിർമിക്കാവുന്ന പുതിയ രീതിയാണ്. നിലവിലുള്ള രീതികളെക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഗുണമേന്മയുള്ള നാനോ ഫൈബറുകൾ നിർമിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക്സ്, ഡ്രഗ് ഡെലിവറി, അത്യാധുനിക ചികിത്സാരീതികൾ, ഫിൽട്രേഷൻ, ടിഷ്യു എൻജിനീയറിങ് തുടങ്ങി ഒട്ടേറെ മേഖലകൾക്ക് ഗുണം ചെയ്യും.
എസ്ബി കോളജ് രസതന്ത്ര വിഭാഗം ഡോ. ടോം ലാൽ ജോസിന്റെ കീഴിലുള്ള നാനോ മെറ്റീരിയൽസ് ഗവേഷണ ഗ്രൂപ്പാണ് നേതൃത്വം നൽകിയത്.
എസ്ബി കോളജ് ഗവേഷകൻ ഡോ. ജോമിറ്റ് ടി.മാത്യു, എസ്ബി കോളജ് റിസർച് സെന്റർ ഗൈഡ് ഡോ.
തോമസ് ബേബി, ഗവേഷണ വിദ്യാർഥി ജേക്കബ് കെ. ചാക്കോ എന്നിവരും നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

