കോട്ടയം∙ മലയാള സാഹിത്യലോകത്ത് ആത്മാർഥമായ സൃഷ്ടികളിലൂടെ ശ്രദ്ധനേടിയതോമസ് മൂന്നാനപ്പള്ളിക്ക് ആലപ്പുഴ സർഗത്തിന്റെ ‘സർഗശ്രേഷ്ഠ’ പുരസ്കാരം ലഭിച്ചു. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത തിടനാട് സ്വദേശിയായ തോമസ് മൂന്നാനപ്പള്ളി, മലയാളം-സംസ്കൃതം ഭാഷകളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്.
കൂടാതെ, മദ്രാസ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ എംഫിൽ ബിരുദവും നേടി.വിദ്യാഭ്യാസരംഗത്ത് ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, ഹൈസ്കൂളിൽ മലയാള അധ്യാപകനായും, ഏഴുവർഷം ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
തുടർന്ന് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക പരിശീലകനായും, പാഠപുസ്തക കമ്മറ്റി അംഗമായും പ്രശസ്തനായി. വിരമിച്ചശേഷം കുട്ടിക്കാനം കോളേജിൽ രണ്ടുവർഷം ഭാഷാധ്യാപനവും നിർവഹിച്ചു.
ഭാര്യ റെജി ജോസ് റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപികയാണ്.
ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൾ അൽഫോൻസാ മരിയ തോമസ്, അമേരിക്കൻ കമ്പനിയായ മാർവെൽ-ലിൽ റിസർച്ച് എൻജിനീയറായി സേവനം ചെയ്യുന്നു.
മകൻ സെബിൻ തോമസ് ബാംഗ്ലൂരിലെ ജി.എസ്.കെ. കമ്പനിയിൽ ബയോസ്റ്റാറ്റിസ്റ്റിഷ്യനായി പ്രവർത്തിക്കുന്നു.
പുത്രഭാര്യ ലിന്റ മാത്യു, ആലപ്പുഴ നെടുമുടി സ്വദേശിനി, ടി.സി.എസ്.-ൽ ജോലി ചെയ്യുന്നു. ഇളയ മകൾ ആൻസ് മരിയ തോമസ്, ഡിഗ്രി പഠനം പൂർത്തിയാക്കി, പി.ജി.
പ്രവേശനത്തിനായി കോട്ടയത്തെ ടൈമിൽ എൻട്രൻസ് കോച്ചിംഗിന് പങ്കെടുക്കുകയാണ്. സാഹിത്യ നിരൂപണ രംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമാണ്.
ആനുകാലികങ്ങളിലും ഓൺലൈൻ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും അദ്ദേഹം രചിക്കുന്ന നിരൂപണങ്ങൾ വായനക്കാരിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. 26 പുസ്തകങ്ങൾക്ക് അവതാരിക രചിച്ചിട്ടുള്ളതോടൊപ്പം, അനേകം കവിതകളും ഇരുപതിലധികം ഗാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്.അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയവർയിൽ തലവടി കൃഷ്ണൻകുട്ടി, വിനോദ് നീലാംബരി, ഫാ.
ജീവൻ കദളിക്കാട്ടിൽ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞർ ഉൾപ്പെടുന്നു. മിനി സുദേവ്, കാർത്തിക ജിജി, രശ്മി വിവേക്, വിനോദ് നീലാംബരി, ഫാ.
ജോബി മംഗലത്തുകരോട്ട് C.M.I. തുടങ്ങിയ പ്രമുഖ ഗായകർ ആലപിച്ച ഈ ഗാനങ്ങൾ ഏറെ ഹിറ്റുകളായി മാറിയിരുന്നു.
സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്ക് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
നിരൂപണത്തിനുള്ള തലവടി ചർച്ചാവേദിയുടെ ആദരം, തിരുവനന്തപുരം കവിത സാഹിത്യ കലാസാംസ്കാരിക വേദിയുടെ 2025ലെ മഹാകവി ഉള്ളൂർ പുരസ്കാരം, കോട്ടയം സാഹിതീസഖ്യത്തിന്റെ എം.പി. പോൾ പുരസ്കാരം (2025) എന്നിവ ഉൾപ്പെടെ ഏറെ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
കൂടാതെ കാഞ്ഞിരപ്പള്ളി സന്ധ്യാരാഗം അദ്ദേഹത്തെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

