പുതുപ്പള്ളി ∙ ഒരു സൈക്കിൾ, ഓർമ, ഉറച്ച ബന്ധം; 1,400 കിലോമീറ്റർ നീണ്ട ഒരു യാത്രയുടെ പിന്നിൽ ഇതൊക്കെയുണ്ട്.
മുംബൈ സ്വദേശി നിധിൻ ഗൺപതിന്റെ പുതുപ്പള്ളിയിലേക്കുള്ള സൈക്കിൾയാത്ര സാധാരണ രാഷ്ട്രീയ പ്രചാരണമല്ല — ഹൃദയത്തിൽ പതിഞ്ഞ ഒരു സൗഹൃദത്തിന്റെ സാക്ഷ്യമാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലാണ് ചാണ്ടി ഉമ്മനും നിധിനും പരിചിതരായത്.
മുംബൈയിലെ ചർച്ച് ഗേറ്റിൽനിന്ന് തന്റെ പ്രിയപ്പെട്ട
സൈക്കിളിൽ ഒരേയൊരു ലക്ഷ്യവുമായി അദ്ദേഹം പുറപ്പെട്ടു. ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യർഥിക്കുകയാണു ലക്ഷ്യം.
നിധിൻ, ചെറുപ്പം മുതൽ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമാണ്. ഭരത് ജോഡോ യാത്രയിൽ സൈക്കിളിൽ പങ്കെടുത്ത നിധിന്റെ ആത്മാർഥത ശ്രദ്ധിച്ച രാഹുൽ ഗാന്ധി, പിന്നീട് ഡൽഹിയിലേക്കു ക്ഷണിച്ച് 1.80 ലക്ഷം രൂപയുടെ സ്പോർട്സ് സൈക്കിൾ സമ്മാനിച്ചിരുന്നു.
ഇപ്പോൾ, അതേ സൈക്കിളാണ് അദ്ദേഹത്തിന്റെ യാത്ര.
വെള്ളിയാഴ്ച വൈകിട്ട് പുതുപ്പള്ളിയിലെത്തി. ശനിയാഴ്ച പുലർച്ചെ തന്നെ, കൈപ്പത്തി ചിഹ്നം പതിച്ച മൂവർണ വസ്ത്രം ധരിച്ച് സ്ഥാനാർഥിക്കൊപ്പം സൈക്കിളിൽ വോട്ടഭ്യർഥനയ്ക്ക് ഇറങ്ങി.
പുതുപ്പള്ളി, മീനടം, മണർകാട് മേഖലകളിൽ പ്രചാരണം നടത്തി. ഔട്ട് റിച്ചിൽ ചാണ്ടി ഉമ്മന്റെ സഹപ്രവർത്തകരായിരുന്ന 4 ഉത്തരേന്ത്യൻ സ്വദേശികളും സൈക്കിൾ പര്യടനത്തിൽ ഉണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

