പെരുവ ∙ ഊണുപൊതി വിൽപന നടത്തിയും ഓട്ടോ ഡ്രൈവറായും ജോലി ചെയ്യുന്ന കാരിക്കോട് തോട്ടറയിൽ ജിജി സുരേഷ് ഇനി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ. 15–ാം വാർഡിൽനിന്നു കോൺഗ്രസ് പ്രതിനിധിയായാണ് ജിജിയുടെ ജയം.
എച്ച്എൻഎൽ ജീവനക്കാരനായിരുന്ന ഭർത്താവ് സുരേഷിന് അപകടത്തിൽ തുടയെല്ല് പൊട്ടി കിടപ്പിലായതോടെയാണ് 2 പെൺമക്കളുള്ള കുടുംബം പോറ്റാൻ ജിജി മുളക്കുളം മനയ്ക്കപ്പടിയിലെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായത്.
2015ലാണ് ജിജി ആദ്യമായി പഞ്ചായത്തംഗമായത്. അന്ന് സ്ഥിരസമിതി അധ്യക്ഷയുമായി.സാധാരണക്കാർക്കു വേണ്ടി ചില പദ്ധതികൾ മനസ്സിലുണ്ടെന്നും കൂട്ടായി ആലോചിച്ച് നടപ്പാക്കുമെന്നും ജിജിയുടെ ഉറപ്പ്.
മക്കളായ ആരതിയും ആതിരയും അമ്മയുടെ രാഷ്ട്രീയപ്രവർത്തനത്തിനു പിന്തുണയേകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

