രാമപുരം ∙ ഓവർസീസ് റസിഡന്റ് മലയാളി അസോസിയേഷൻ ഇന്റർനാഷനൽ (ഓർമ ഇന്റർനാഷനൽ) കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം രാമപുരം വെള്ളിലാപ്പിള്ളിയിൽ നടന്നു. ഓർമ ഇന്റർനാഷനൽ കേരള പ്രൊവിൻസ് പ്രസിഡന്റ് കുര്യാക്കോസ് മണിവയലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്ലോബൽ ചെയർമാൻ ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
ഓർമയുടെ ഭാരവാഹികളായ ഷാജി ആറ്റുപുറം, ആലിസ് ജോസ്, ഷൈനി സന്തോഷ് (ഓർമ ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ പ്രസിഡന്റ്, രാമപുരം മുൻ പഞ്ചായത്ത് പ്രസിഡന്റ്), സുനിൽ കിഴക്കേക്കര (ഓർമ ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ വൈസ് പ്രസിഡന്റ്), കെ.കെ.രാജു (ഓർമ ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ സെക്രട്ടറി), സന്തോഷ് കിഴക്കേക്കര, അരുൺ കുമാർ, സുബിൻ ബാബു എന്നിവർ നേതൃത്വം നൽകി.
വടംവലി മത്സരത്തിൽ സെന്റ് മേരീസ് മുട്ടം (ക്യാഷ് അവാർഡും എവർ റോളിങ് ട്രോഫിയും) ഒന്നാം സ്ഥാനവും, രാമപുരം വെള്ളിലാപ്പിള്ളി ഓസ്കാർ ക്ലബ് (ക്യാഷ് അവാർഡും ട്രോഫിയും) രണ്ടാം സ്ഥാനവും, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ (ക്യാഷ് അവാർഡും ട്രോഫിയും) മൂന്നാം സ്ഥാനവും, ആർഎസ്കെ രാമപുരം (ക്യാഷ് അവാർഡും ട്രോഫിയും) നാലാം സ്ഥാനവും നേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]