ഇന്ന്
ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയ്നിങ് കോളജിൽ ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ വിഭാഗത്തിൽ ഗവ. ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേക്ക് 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ഒക്ടോബർ 3ന് നടക്കും.
രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തിച്ചേരണം. ഫോൺ: 0481 2597347, 7306135747
അപേക്ഷ ക്ഷണിച്ചു
ഏറ്റുമാനൂർ∙ ഗവ.
ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ ജനറൽ/ മുസ്ലിം വിഭാഗങ്ങളിൽനിന്നു ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി ടെക്കും ഒരു വർഷ പരിചയവും അല്ലെങ്കിൽ 3 വർഷ ഡിപ്ലോമയോടൊപ്പം 2 വർഷ പരിചയവും അല്ലെങ്കിൽ മെഷിനിസ്റ്റ് ട്രേഡിൽ എൻടിസി,എൻഎസിയും 3 വർഷ പരിചയവും ആണ് യോഗ്യത.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് അഭിമുഖത്തിന് എത്തണം. 0481-2535562
സയൻസ് സിറ്റി അവധി
കുറവിലങ്ങാട് ∙നവരാത്രിയുടെ ഭാഗമായി കോഴായിലെ സയൻസ് സിറ്റിക്ക് ഒക്ടോബർ ഒന്നിന് അവധിയായിരിക്കുമെന്നു അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
സൗജന്യ മെഡിക്കൽ ക്യാംപ്
മണിമല ∙ സെന്റ് ജോർജ് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് 9 മുതൽ 1 വരെ നടത്തും.
സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാംപിൽ സൗജന്യ മരുന്ന് വിതരണവും, രക്തഗ്രൂപ്പ് നിർണയവും നടത്തും. ലാബ് പരിശോധനകൾക്ക് ഫീസിളവും ഉണ്ടായിരിക്കും.
അസിസ്റ്റന്റ് പ്രഫസർ
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയ്നിങ് കോളജിൽ ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്.
30നു നടത്താനിരുന്ന അഭിമുഖം ഒക്ടോബർ 3ന് 9.30ന്. ഫോൺ: 7306135747
ഹൃദയാരോഗ്യ ക്യാംപ് നാളെ
പുതുപ്പള്ളി ∙ പാറാട്ട് മാർ ഇവാനിയോസ് ആശുപത്രിയിൽ പരുമല ആശുപത്രിയുമായി സഹകരിച്ചു ലോക ഹൃദയദിനമായ നാളെ ഹൃദയാരോഗ്യ ക്യാംപ് നടത്തും.
രാവിലെ 9ന്ക്ലാസും തുടർന്നു 50 ശതമാനം നിരക്കിൽ ഹൃദയസംബന്ധമായ ടെസ്റ്റുകളും നടത്തും. ഡോ.ജേക്കബ് ബ്രൈറ്റ്, ഡോ.ഫിലിപ്പോസ് ജോൺ എന്നിവർ നേതൃത്വം നൽകും.
ഫോൺ: 8078919514 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]