കോട്ടയം∙ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 29ന് നടക്കും.
ഡെന്റൽ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നോൺ ഡെന്റൽ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ക്ലിനിക്കുകളിൽ നിന്നായി നാലായിരത്തിലധികം പേർ ഇതിനകം
ഡി സേഫ്
പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചും, അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി വെൽഫാസ്റ്റ് ഹോസ്പിറ്റൽ വടവാതൂർ, ഉദയഗിരി ഹോസ്പിറ്റൽ ചങ്ങനാശേരി എന്നിവയുടെ സഹകരണത്തോടുകൂടി മാർച്ച് 29 രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് പ്രസിഡന്റ്് ഡോ. നിധീഷ് മൗലാനാ, സെക്രട്ടറി ഡോ.
മിഥുൻ മാധവൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ.എസ്.അജു എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

