കടുത്തുരുത്തി ∙ കാലം മായ്ക്കാത്തൊരു ചുമരെഴുത്ത് ഇന്നും ഇവിടെയുണ്ട്. 1965ൽ അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി പി.പരമേശ്വരനുവേണ്ടി മുട്ടുചിറ –കല്ലറ റോഡിൽ കളമ്പുകാട് പാലത്തിന്റെ അടിയിൽ എഴുതിയതാണത്.
61 വർഷം മുൻപാണ്; റോഡിൽ വാഹനങ്ങൾ അധികമില്ല. കനാലിലൂടെ കെട്ടുവള്ളത്തിലും ബോട്ടിലും ചെറുവള്ളങ്ങളിലുമായിരുന്നു ജനങ്ങളുടെ യാത്ര.
കല്ലറ, കുറുപ്പന്തറ, നീണ്ടൂർ, പ്രാവട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വൈക്കത്തുനിന്നു റേഷൻ, പലചരക്കു സാധനങ്ങൾ എന്നിവ കൊണ്ടുവന്നിരുന്നത് കെട്ടുവള്ളത്തിലായിരുന്നു.
കല്ലറ, നീണ്ടൂർ, മാഞ്ഞൂർ പഞ്ചായത്തിലുള്ളവർ കളമ്പുകാട്ട് എത്തിയാണ് വള്ളത്തിൽ വൈക്കത്തേക്കും ചേർത്തലയിലേക്കും ആലപ്പുഴയിലേക്കും പോയിരുന്നത്. കനാലിലൂടെ പോകുന്നവർ കാണത്തക്ക വിധത്തിൽ ചുമരെഴുതിയതാണ്.
വൈക്കം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ പി.പരമേശ്വരന്റെ ചിഹ്നം നുകം വച്ച കാള.
കേരള കോൺഗ്രസിലെ കെ.എൻ.നാരായണൻ നായരും സിപിഐയിലെ പി.എസ്.ശ്രീനിവാസനുമായിരുന്നു എതിർസ്ഥാനാർഥികൾ. പരമേശ്വരൻ 88 വോട്ടിന് വിജയിച്ചു.
പക്ഷേ സഭയിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ സത്യപ്രതിജ്ഞയ്ക്കു മുൻപേ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് നടന്ന1967ലെ തിരഞ്ഞെടുപ്പിൽ പരമേശ്വരൻ വൈക്കത്ത് തന്നെ വീണ്ടും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ജയിച്ചത് പി.എസ്.ശ്രീനിവാസൻ. 24 വർഷങ്ങൾക്കു മുൻപായിരുന്നു ഈ നേതാവിന്റെ മരണം.
കെ.വി.കനാൽ ഇപ്പോൾ പോളയും പുല്ലും വളർന്ന് നീരൊഴുക്കു നിലച്ചു. കളമ്പുകാട് കടവും നശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

