കറുകച്ചാൽ/ചങ്ങനാശേരി ∙ വേനൽച്ചൂടിനൊപ്പം കൊതുകുശല്യവും; പൊറുതിമുട്ടി നാട്ടുകാർ. പടിഞ്ഞാറൻ മേഖലകളിലും കിഴക്കൻ മേഖലകളിലും കൊതുകിന്റെ സാന്ദ്രത വളരെ കൂടുതലാണ്.
വേനൽമഴയിൽ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും പൈനാപ്പിൾ തോട്ടത്തിലെ കൈതപ്പോളയിലും വെള്ളം കെട്ടിനിന്നതോടെ കൊതുക് ആവാസ കേന്ദ്രമായി മാറി. ചൂട് കൂടുന്നതോടെ കൊതുകിന്റെ പ്രജനനം വേഗത്തിലാക്കും.
കൊതുകുശല്യം വർധിക്കുന്നത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാമെന്നു ആരോഗ്യവകുപ്പ് പറയുന്നു.
ചങ്ങനാശേരി ടൗണിലും പരിസരപ്രദേശങ്ങളിലും കൊതുകുശല്യം വ്യാപകമാണ്. വേനൽ കടുത്തതോടെ കൈത്തോടുകളിലും അഴുക്കുചാലുകളിലും ഒഴുക്ക് നിലച്ചു.
വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ കൊതുക് പെരുകുകയാണ്. വീടുകളുടെ ജനാല, എയർ ഹോൾ എന്നിവിടങ്ങളിൽ നെറ്റ് സ്ഥാപിച്ചാണ് പലരും വീടുകളിൽ കഴിയുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, കൊതുകുവലകൾ ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയിലൂടെ കൊതുകുശല്യം ഫലപ്രദമായി കുറയ്ക്കാം.
∙ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക: ചിരട്ടകൾ, ടയറുകൾ, കുപ്പികൾ, പൂച്ചട്ടികൾ, കൂജകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുക. ∙ പരിസരം വൃത്തിയാക്കുക: കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വീടിനു ചുറ്റുമുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യുക.
∙ കൊതുകുവലകൾ: രാത്രി കൊതുകുവലകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ∙ പ്രതിരോധ മരുന്നുകൾ: കൊതുകിനെ തുരത്താൻ കൊതുകുവിരുദ്ധ ലോഷനുകൾ, പേസ്റ്റ് എന്നിവ ഉപയോഗിക്കാം.
∙ വാതിലുകളും ജനലുകളും അടച്ചിടുക: കൊതുകുകൾ വീടിനുള്ളിൽ കടക്കുന്നതു തടയാൻ വാതിലുകളും ജനലുകളും അടച്ചിടുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

