കോട്ടയം ∙ വിവാഹം നടത്താൻ വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ, കാമുകനൊപ്പം പോകണമെന്നാവശ്യപ്പെട്ട് യുവതി കോടതിക്കു കത്തു നൽകി; പെൺകുട്ടിയുടെ ആവശ്യം പരിഗണിച്ച കാഞ്ഞിരപ്പള്ളി മജിസ്ട്രേട്ട് കോടതി (2) യുവതിയെ കാമുകനൊപ്പം അയച്ചു. യുവാവുമായി (30 വയസ്സ്) ആറു വർഷമായി പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുപത്തെട്ടുകാരി കോടതിക്കു കത്തുനൽകിയത്.
പ്രണയം വീട്ടുകാർ അറിഞ്ഞതോടെ യുവതിയെ പുറത്തേക്കു വിടാതായി.
അഭിഭാഷകരായ ഷാമോൻ ഷാജി, വിവേക് മാത്യു വർക്കി എന്നിവർ മുഖേന യുവാവ് ഹർജി നൽകി. തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മണിമല പൊലീസിനോട് കോടതി നിർദേശിച്ചു.
പൊലീസ് യുവതിയുടെ മൊഴിയെടുത്തെങ്കിലും വീട്ടുകാരുടെ സമ്മർദം ഒരുമിച്ചുള്ള ജീവിതത്തിനു തടസമായി. ഇതിനിടെ യുവതിയെ വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറ്റി.
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നുറപ്പായ യുവതി കോടതിയിൽ നേരിട്ടു ഹാജരാകാനും ഒരുമിച്ച് താമസിക്കാനും അനുമതി വേണമെന്നാവശ്യപ്പെട്ട് കത്തെഴുതി റോഡിൽ ഉപേക്ഷിച്ചു.
കത്തെഴുതിയിട്ട സ്ഥലത്തിന്റെ ലൊക്കേഷൻ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് കത്തെടുത്ത് കോടതിയിൽ എത്തിക്കുകയുമായിരുന്നു.
കത്തിന്റെ ഉള്ളടക്കം പരിശോധിച്ച കോടതി യുവതിയെ ഹാജരാക്കാൻ പൊലീസിനോട് നിർദേശിച്ചു. യുവതിയെ പൊലീസ് കോടതിയിൽ എത്തിച്ചു.
വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം യുവതിയെ യുവാവിനൊപ്പം അയച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

