പാലാ ∙ ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ യുവാവിനെ ളാലം തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട
വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തിൽ ജിത്തു റോബിയെ (28) 19ന് ആണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബൈക്കപകടത്തിൽ പരുക്കേറ്റ് അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തിന്റെ അടുത്ത് 14നു വൈകിട്ടാണ് ജിത്തു എത്തിയത്. ഉടൻ വരാമെന്നു പറഞ്ഞു പാലായ്ക്കു പോയ ജിത്തുവിനെ കാണാത്തതിനെ തുടർന്നു സുഹൃത്ത് വിളിച്ചപ്പോൾ മറ്റൊരാളാണു ഫോൺ എടുത്തതെന്നു പരാതിയിൽ പറയുന്നു.
ളാലം തോട്ടിൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു പിന്നിലായി ഇഞ്ചപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു.
ജിത്തുവിന്റെ ബൈക്ക് ബവ്റിജസ് ഷോപ്പിനു സമീപത്തു നിന്നു ലഭിച്ചിരുന്നു. ഇവിടെ ബൈക്ക് നിർത്തിയശേഷം ജിത്തു ആരോടൊപ്പമാണു ളാലം തോടിന്റെ തീരത്തേക്കു പോയതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
തോടിന്റെ തീരത്തിരുന്ന് ജിത്തു ചിലരോടൊപ്പം മദ്യപിച്ചിരുന്നതായാണു പൊലീസ് പറയുന്നത്. മുങ്ങിമരണമെന്നാണു പോസ്റ്റ്മോർട്ടത്തിൽ ഉള്ളതെന്നും പൊലീസ് പറയുന്നു.
ചെത്തിമറ്റം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]