
കുമരകം ∙ കുട്ടനാട്ടിലെ ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിപ്രകാരം കൃഷി ചെയ്തു വരുന്ന കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കാനും ശാസ്ത്രീയ നിർദേശങ്ങൾ ചർച്ച ചെയ്യാനും കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ശാസ്ത്ര പഠന സംഘം കുമരകത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ കർഷകരുമായി സംഘം ചർച്ച നടത്തി. കുമരകം പടിഞ്ഞേറേ പള്ളിക്കായൽ, കവണാറ്റിൻകര പള്ളിപ്പാടം എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു സ്ഥിതി വിലയിരുത്തി.
ഡോ. ഇമൽഡ ജോസഫ് (സിഎംഎഫ്ആർഐ കൊച്ചി), ഡോ.
സന്ദീപ് (സിഐബിഎ, ചെന്നൈ), ആൽബിൻ ആൽബർട്ട്(എൻഎഫ്ഡിബി) എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.
ഷീബ റബേക്ക ഐസക്, ഫിഷറീസ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ മുജീബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഗുണമേന്മയുള്ള മത്സ്യവിത്തുകളുടെ ലഭ്യതക്കുറവ്, സബ്സിഡി നിർത്തലാക്കിയത്, നീർന്നായ ശല്യം, മത്സ്യക്കൃഷിക്കു ശേഷം പാടത്തു കൊയ്ത്തുയന്ത്രം പാടത്ത് ഇറക്കാനുള്ള പ്രയാസം, ഇൻഷുറൻസ് ലഭ്യമാകാത്തതും മത്സ്യക്കൃഷിക്കു കുറഞ്ഞ വരുമാനത്തിനു കാരണമായതെന്നു സംഘം മനസ്സിലാക്കി. നെല്ലിന്റെ തുക സമയബന്ധിതമായി ലഭിക്കാത്തതും പാടശേഖരത്തേക്കുള്ള ചാലുകൾ പോള കയറി നിറയുന്നതും പാടത്തേക്കു വെള്ളം കയറ്റി ഇറക്കാൻ കഴിയാത്തതു നെൽക്കൃഷിക്ക് ദോഷകരമാകുന്നതായി കർഷകർ പഠന സംഘത്തോട് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]