പാറപ്പാടം ദേവീക്ഷേത്രത്തിൽ മോഷണം; 26 തൂക്കുവിളക്കുകൾ കവർന്നു
കോട്ടയം ∙ പാറപ്പാടം ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്കുവിളക്കുകൾ കവർന്നു.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 47 വിളക്കുകൾ ഉണ്ടായിരുന്നതിൽ 21 എണ്ണം അഴിച്ചുവച്ചെങ്കിലും കവരാൻ കഴിഞ്ഞിട്ടില്ല.
അർധരാത്രി ക്ഷേത്രത്തിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണർന്ന അയൽവാസിയാണ് മോഷണം നടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.
കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]