മുണ്ടക്കയം ∙ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം വിജയം ഉറപ്പ് എന്ന തലക്കെട്ടോടെ വന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ‘ഷുവർ’ എന്ന കമന്റോടെ ലൈക്കടിച്ചു പോയവർ ഒട്ടേറെ. എല്ലാവരും ഒരേ കമന്റ് ഇട്ടതോടെ ഇട്ടവനെ തേടിയുള്ള യാത്രയിൽ ചെന്നെത്തിയത് കൊറിയയിലും!
ശിവാൻഷു എന്ന പ്രൊഫൈൽ ഒരു കൊറിയക്കാരന്റെ പേരിലാണ്.
കമന്റുകളിൽ വന്ന മറ്റുള്ളവരുടെ ദേശം അന്വേഷിച്ച് പോയാൽ ഒരു ലോക സഞ്ചാരം തന്നെ നടത്താൻ കഴിയും. കാരണം കമന്റിടുന്നവർ ഒന്നും മനുഷ്യരല്ല, പല രാജ്യക്കാരുടെ പേരിലുള്ള കംപ്യൂട്ടർ നിർമിത ബോട്ടുകളാണ്.
തിരഞ്ഞെടുപ്പിലെ ‘ബോട്ട്’ യാത്ര അറിയാം.
എന്താണ് ബോട്ട്?
ഇന്റർനെറ്റിലൂടെയോ കംപ്യൂട്ടർ ശൃംഖലയിലൂടെയോ മനുഷ്യ ഇടപെടൽ ഇല്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിയുന്ന ഓട്ടമേറ്റഡ് സോഫ്റ്റ്വെയർ പ്രോഗ്രാമുകളാണ് ബോട്ടുകൾ, (റോബോട്ട്സ്) ആവർത്തിച്ചുള്ള ജോലികൾ, ചാറ്റിങ്, വിവര ശേഖരണം എന്നിവ വളരെ വേഗത്തിൽ കൈകാര്യം ചെയ്യുന്നതാണ് ബോട്ടുകളുടെ രീതി.
ബോട്ടിന്റെ പണികൾ
സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടാൽ അത് എല്ലാവരിലും എത്തണമെങ്കിൽ ലൈക്ക്, കമന്റ് തുടങ്ങിയ ഘടകങ്ങൾ അനുസരിച്ചാണ് സോഷ്യൽ മീഡിയ ആൽഗരിതം കണ്ടന്റുകൾക്കു മൂല്യം നിർണയിക്കുന്നത്. കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന പോസ്റ്റുകൾ അത് അർഹതപ്പെട്ട
ആളുകളിലേക്ക് സ്വയം വ്യാപിക്കപ്പെട ുകയും ചെയ്യും.
ഇവിടെയാണ് ബോട്ടുകളുടെ പണി.
ഒരു പോസ്റ്റിനു താഴെ 100ൽ അധികം കമന്റുകളും ലൈക്കുകളും വേഗത്തിൽ ഇടുക എന്നതാണ് ഇവ ചെയ്യുന്നത്. പലരുടെയും പേരിലുള്ള മനുഷ്യനിർമിതം അല്ലാത്ത അക്കൗണ്ട് വഴിയാണ് ഇവ സാധ്യമാക്കുന്നത്.
പക്ഷേ, മുൻകൂട്ടി നൽകുന്ന നിർദേശ പ്രകാരം ഒരേ കമന്റുകൾ തന്നെയാകും ഒരു പോസ്റ്റിൽ തന്നെ തുടർച്ചയായി ലഭിക്കുക.
500 രൂപയ്ക്ക് 1000 കമന്റ്
ഊമക്കത്തുകളുടെയും വ്യാജ പോസ്റ്ററുകളുടെയും കാലം കടന്ന് എഐ യുഗത്തിൽ എത്തിയതോടെ പണം മുടക്കിയാണ് സമൂഹ മാധ്യമ പോസ്റ്റുകൾക്ക് പ്രമോഷനുകൾ നേടുന്നത്. ഇതിനായി ഒരു ശൃംഖല വരെ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നു.
പ്രമോഷൻ നൽകേണ്ട പോസ്റ്റ് അയച്ചു കൊടുത്താൽ ആവശ്യപ്പെടുന്നത്ര കമന്റുകളും ലൈക്കുകളും ഇവർ നൽകും.
500 രൂപ മുതലാണ് റേറ്റ്. 500 രൂപയ്ക്ക് 1000 കമന്റുകളും 1000 ലൈക്കുകളും വരെ നൽകുന്നവരുണ്ട്.
ലൈക്കുകളും കമന്റുകളുടെയും എണ്ണം കൂടുന്നതിനൊപ്പം റേറ്റും കൂടും.
പോസ്റ്റിനു താഴെ പോസിറ്റീവ് അല്ലെങ്കിൽ വിരോധമായ കമന്റുകൾ കാണുന്നതോടെ ഇതൊന്നും അറിയാത്ത ജനങ്ങൾ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുന്ന കാര്യം സത്യമെന്ന് കരുതുകയും ചെയ്യും. ഒരു സ്ഥാനാർഥിക്ക് കൂടുതൽ പിന്തുണയുണ്ടെന്ന് അറിയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതുവഴി ചെയ്യുന്നത്.
അതുകൊണ്ടാണ് മിക്ക സ്ഥാനാർഥികളുടെ പി.ആർ. ഏജൻസികളും ഇപ്പോൾ വില കൊടുത്ത് ബോട്ടുകളുടെ സഹായം തേടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

