ചങ്ങനാശേരി ∙ എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറി അപകടം. വൈദ്യുത പോസ്റ്റും ട്രാൻസ്ഫോമറും തകർന്നു വീണെങ്കിലും യാത്രക്കാർ വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടു.
നിസ്സാര പരുക്കുകളാണ് ഏറ്റത്. അടിമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെ തുരുത്തി ഫൊറോന പള്ളിക്കു സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ ട്രാൻസ്ഫോമറിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പോസ്റ്റും ട്രാൻസ്ഫോമറും മാറ്റിസ്ഥാപിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

