ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ ഹിറാ നഗർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ കൊച്ചു റോഡ് നമ്പർ വൺ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കാലായിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ∙ കനറാ പേപ്പർ മിൽ റോഡ്, ചെത്തിപ്പുഴ കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
മുക്കൂട്ടുതറ ∙ ഇന്നു മുതൽ കെഒടി റോഡ് കോൺക്രീറ്റ് നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ എൻഎസ്എസ് ഹിന്ദു കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി 25ന് 10ന് അഭിമുഖത്തിന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്തിരിക്കണം.
കളരിപ്പയറ്റ് മത്സരം
ഏറ്റുമാനൂർ∙ ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കളരിപ്പയറ്റ് മത്സരം 27ന് പേരൂർ സെന്റ് സെബാസ്റ്റ്യൻ പബ്ലിക് സ്കൂളിൽ നടക്കും.
രാവിലെ 9ന് പി.എൻ.വിജയകുമാർ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ പുരുഷ–വനിത മത്സരങ്ങൾ ഉണ്ടായിരിക്കും.
മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കളരികൾ മുഖേന പേര് റജിസ്റ്റർ ചെയ്യണം. 9847957954 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]