
കോട്ടയം ∙ സന്ധ്യയായാൽ നാഗമ്പടത്തെ റെയിൽവേ ഫുട് ഓവർ ബ്രിജ് ഇരുട്ടിലാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇതിലെ നടന്നുപോകുന്നത് ഭീതിയോടെയാണ്.
ഏറെനാളായി ഇവിടെ ഇതാണ് സ്ഥിതി.റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനായി എംസി റോഡിൽ നാഗമ്പടത്ത് ബസ് ഇറങ്ങുന്നവർക്കു നടപ്പാലം പ്രയോജനം ചെയ്യുന്നില്ല. ഇതിലെയുള്ള യാത്ര ദുരിത പൂർണമാണ്.
സാമൂഹിക വിരുദ്ധരുടെ ശല്യവും തെരുവുനായ്ക്കളുടെ ഭീഷണിയും യാത്രക്കാർക്ക് പേടിസ്വപ്നമാണ്. യാത്രക്കാർ പരാതി പറഞ്ഞ് മടുത്തു.
റെയിൽപാളത്തിന്റെ ഇരുവശങ്ങളിലേക്കും സുരക്ഷിതമായി കടന്നുപോകുന്നതിന് ഉപകാരപ്പെടുമെന്ന് കരുതിയ പാലം നിലവിൽ പ്രയോജനരഹിതമാണ്.നാഗമ്പടത്തെ ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലയിൽ നിന്നു മദ്യം വാങ്ങുന്നവർ നടപ്പാലത്തിനു സമീപത്തു നിന്നു പരസ്യമായി മദ്യപിക്കുന്നതും പതിവു കാഴ്ചയാണ്.
സമീപത്തെ പരസ്യ ബോർഡിന്റെയും വഴിവിളക്കിന്റെയും വെളിച്ചം കെട്ടാൽ പ്രദേശമാകെ ഇരുട്ടിലാകും.ജനങ്ങളുടെ സുരക്ഷയെക്കരുതി അധികൃതർ നടപ്പാലത്തിൽ വെളിച്ചം സ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]