കോട്ടയം ∙ പാമ്പിനെ പേടിച്ച് വഴി നടക്കാനാവാതെ നാട്ടുകാർ. ഈരയിൽക്കടവ് – ചന്തക്കടവ് റോഡിന്റെ ഒരു വശത്തു വളർന്നു നിൽക്കുന്ന കാടിനുള്ളിൽ നിന്നാണ് പാമ്പുകൾ പുറത്തേക്ക് വരുന്നത്.
6 മാസത്തിനിടെ പെരുമ്പാമ്പ്, മൂർഖൻ, അണലി എന്നിവയാണ് റോഡിലിറങ്ങിയത്. ഈ ഭാഗത്തുണ്ടായിരുന്ന തെരുവുവിളക്കും പ്രവർത്തിക്കുന്നില്ല.
നന്നാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നഗരസഭ ഇടപെട്ടില്ലെന്നാണ് പരാതി. രാത്രി ജോലി കഴിഞ്ഞെത്തുന്നവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്.
പകലും പാമ്പിന്റെ ശല്യമുണ്ട്. കാട് വെട്ടി നീക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റോഡിന്റെ ഒരുഭാഗത്തു കാട് നിറഞ്ഞതോടെ റോഡിന്റെ വീതി ഇല്ലാതായെന്നും ഇവർ പറയുന്നു.
“കാട് വെട്ടണമെന്ന് ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിനെ ഏൽപിച്ചിരുന്നു.
ഏതാനും മാസം മുൻപു പ്രദേശവാസിയെ പാമ്പ് കടിച്ചു. ഒരാഴ്ച മുൻപു പാമ്പ് കടിയേറ്റ് പ്രദേശവാസിയുടെ വളർത്തു നായ ചത്തു.”
കൊല്ലംകുന്നേൽ കെ.ജെ.തമ്പാൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

