ചങ്ങനാശ്ശേരി ∙ എസ്ബി കോളജ് പൂർവ്വ വിദ്യാർഥി മഹാസമ്മേളനം 26ന് വൈകിട്ട് 5.30-ന് കോളജ് അങ്കണത്തിൽ നടക്കും. ആർട്സ് ബ്ലോക്ക് ശതാബ്ദിയോടനുബന്ധിച്ച് ബ്ലോക്കിന് മുൻവശം സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് ഇത്തവണത്തെ സമ്മേളനം.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.
മാത്യു അധ്യക്ഷത വഹിക്കും.
അജീവാനന്ത സംഭാവനകൾ പരിഗണിച്ച് പൂർവ്വ വിദ്യാർഥികളായ മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ, ചലച്ചിത്ര നടനും നിർമാതാവുമായ പ്രേം പ്രകാശ് എന്നിവരെ ആദരിക്കും.
1976-ൽ പഠനം പൂർത്തിയാക്കിയ ഗോൾഡൻ ജൂബിലി ബാച്ചിനെയും 2001-ൽ പഠനം പൂർത്തിയാക്കിയ സിൽവർ ജൂബിലി ബാച്ചിനെയും ഈ വർഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകരെയും സമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും. മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ പ്രിൻസിപ്പൽ ഡോ.
പ്രഫ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ സമ്മാനിക്കും.
ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, നിരണം അതിരൂപതാധ്യക്ഷൻ ഡോ.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കോശി നൈനാൻ, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജോ ജോസഫ് പുന്നവേലി, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ബ്രിഗേഡിയർ ഒ.എ.
ജെയിംസ് എന്നിവർ പ്രസംഗിക്കും.
മഹാസംഗമത്തിന് മുന്നോടിയായി നടന്ന വിളംബര സമ്മേളനം പ്രിൻസിപ്പൽ റവ. ഡോ.
റ്റെഡി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.
എൻ. എം.
മാത്യു അധ്യക്ഷത വഹിച്ചു. കേരള നിയമസഭ രാജ്യാന്തര പുസ്തകോൽസവത്തിൽ ‘പോസിറ്റീവ് സൈക്കോളജി’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഡോ.
സെബിൻ എസ്. കൊട്ടാരത്തെ യോഗത്തിൽ അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് കെ., പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ ഡോ.
ഷിജോ കെ ചെറിയാൻ, ഫാ. ജോൺ ചാവറ, ഡോ.
ജോസ് പി. ജേക്കബ്, ജോഷി എബ്രഹാം, അഡ്വ.
ഡെയ്സമ്മ ജയിംസ്, ഡോ. ബിൻസായ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

