പാലാ ∙ ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, കാലഹരണപ്പെട്ട മരുന്നുകൾ, ഗ്ലൗസുകൾ, മാസ്ക്കുകൾ തുടങ്ങിയവ സംസ്കരിക്കാൻ നഗരസഭ പരിധിയിലുള്ളവർ ഇനി ബുദ്ധിമുട്ടേണ്ട.
ഇതിനായി സുസ്ഥിര മാലിന്യ നിർമാർജന രംഗത്ത് പ്രവർത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം കൈകോർക്കുന്നു.
ശുചിത്വ മിഷൻ അംഗീകൃത ഗാർഹിക സാനിറ്ററി മാലിന്യ ശേഖരണം നടത്തുന്ന സ്ഥാപനമാണ് ആക്രി. (ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്) അടുത്തയാഴ്ച മുതൽ ഡയപ്പർ, ബയോ മെഡിക്കൽ മാലിന്യ ശേഖരണ ഏജൻസി പ്രവർത്തനമാരംഭിക്കും.
ആക്രിയുടെ ആപ്പിലൂടെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ ഉപയോഗിച്ച് ബുക്ക് ചെയ്യാം.
ടോൾ ഫ്രീ നമ്പറായ 08031405048, വാട്സാപ് നമ്പറായ 7591911110 എന്നിവയിൽ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് മലിനീകരണ സാധ്യതയില്ലാതെ ശാസ്ത്രീയമായി സംസ്കരിക്കും.മാലിന്യ ശേഖരണത്തിന് ഏജൻസി വ്യത്യസ്ത നിറങ്ങളിലുള്ള ബാഗുകൾ ഉപഭോക്താവിന് നൽകും.
മാലിന്യ ശേഖരണത്തിന് തൂക്കത്തിന് അനുസരിച്ചുള്ള നിരക്ക് ഉപഭോക്താവ് ഏജൻസിക്ക് നൽകണം. ഡയപ്പർ മാലിന്യ ശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് 24നു രാവിലെ 11നു നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ നിർവഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

