കോട്ടയം ജില്ലയിൽ ടൂത്ത് ഫെയറി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചിന്റെ വിമൻസ് ഡെന്റൽ കൗൺസിലും സിഡിഎച് വിങ്ങും സംയുക്തമായി തിരുനക്കര ലവ് ബേർഡ്സ് അങ്കണവാടിയിലാണ് ഓറൽ ഹൈജീൻ ബോധവത്കരണ പരിപാടിക്ക് വേദിയൊരുക്കിയത്.
ചടങ്ങിൽ പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ. വി.
എസ്. അമൃത കുട്ടികൾക്കായി രസകരവും സംവേദനാത്മകവുമായ ഓറൽ ഹൈജീൻ ബോധവത്കരണ ക്ലാസ് നേതൃത്വം നൽകി അവതരിപ്പിച്ചു.
ചെറുപ്രായം മുതൽ തന്നെ പല്ലുകളുടെയും വായയുടെയും ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചെറിയ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിലായിരുന്നു ക്ലാസ് ക്രമീകരിച്ചിരുന്നത്. പരിപാടിയിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം പ്രസിഡന്റ് ഡോ.
നിധിഷ് മൗലാന അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് ആവശ്യമായ ഓറൽ ഹൈജീൻ കിറ്റുകളും വിവിധ പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.
തുടർന്ന് നടന്ന യോഗത്തിൽ വിമൻസ് ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ. വീണാ കൃഷ്ണൻ, ഡോ.
നീതു നിധിഷ്, ഡോ. രേഷ്മ മുരളി തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

