
കോട്ടയം∙ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഏഴു ദിവസത്തെ വിനായക ചതുർഥി മഹോത്സവത്തിന് 21ന് കൊടിയേറും. രാവിലെ ആറിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
രാവിലെ ഒൻപതിന് കളഭാഭിഷേകം. 10.3ന് കൊടിയേറ്റ്.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
കൊടിയേറ്റിനു മുന്നോടിയായി ചോറ്റാനിക്കര സത്യൻ നാരായണ മാരാരും സംഘവും മേജർ സെറ്റ് പഞ്ചവാദ്യം അവതരിപ്പിക്കും. വൈകിട്ട് 6.30 ന് ദീപാരാധന. 27ന് വിനായക ചതുർഥിയും പള്ളിവേട്ടയും.
28ന് ആറാട്ട് നടക്കുമെന്ന് മളളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. 10,008 നാളികേര മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും വിനായക ചതുർഥി ദിനത്തിലെ പ്രധാന ചടങ്ങുകളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]