ബത്ലഹമിലെ ആകാശത്തു തെളിഞ്ഞ നക്ഷത്രം ഒരു വഴികാട്ടിയായിരുന്നു. അനേകരുടെ പ്രതീക്ഷകൾക്കു വെളിച്ചം പകർന്ന ഉണ്ണിയേശുവിന്റെ പുൽക്കൂട്ടിലേക്കുള്ള വഴി.
തിരുജനനത്തിന്റെ ഓർമ പുതുക്കി ഡിസംബർ മാസത്തിലെ തണുത്ത രാത്രികളിൽ വീടുകളിൽ നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പൂക്കുന്ന വയൽപോലെ ഭൂമി മാറുന്ന രാവുകൾ.
പല ആകൃതിയിലും നിറത്തിലുമുള്ള നക്ഷത്രങ്ങൾ.
പണ്ട് മുളയും കമ്പും തുണിയും കടലാസും ഉപയോഗിച്ചായിരുന്നു നക്ഷത്രങ്ങൾ നിർമിച്ചിരുന്നത്. അതിൽ മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ വച്ചാണ് വീടുകളിൽ തൂക്കിയിരുന്നത്.
ഇപ്പോൾ കടകളിൽ നിറയെ നക്ഷത്രങ്ങളാണ്. പേപ്പർ നക്ഷത്രങ്ങൾ, എൽഇഡി, പലതരം പ്രിന്റുള്ളത്, ഇരുമ്പ് ഫ്രെയിമിൽ നിയോൺ സ്ട്രിപ്പുകൾ പിടിപ്പിച്ചവ ഇങ്ങനെ പലരീതിയിലുണ്ട്.
5 ഇഞ്ചു മുതൽ 4 അടി വരെയുള്ള നക്ഷത്രങ്ങളുണ്ട്. അന്നും ഇന്നും വെള്ളക്കടലാസ് നക്ഷത്രങ്ങളാണ് വിപണിയിലെ താരം.
ഇത്തവണയും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ഇതാണ് .
ദ്വാരങ്ങളിൽ ബട്ടർ പേപ്പർ ഒട്ടിച്ച നക്ഷത്രങ്ങളാണ് ഇത്തവണ പുതുതായി വിപണിയിലെത്തിയത്. പത്ത് രൂപ മുതൽ 450 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ വിപണിയിലുണ്ട്.
എൽഇഡി നക്ഷത്രങ്ങൾക്ക് 250 രൂപ മുതൽ 700 രൂപ വരെയാണ് വില. പല വലുപ്പത്തിലുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ട്.
പള്ളികളിൽ ക്രിസ്മസ് വരവറിയിച്ച് സ്റ്റാർ ഫെസ്റ്റിവലുകൾ നടത്താറുണ്ട്. ചിലയിടത്ത് ഇപ്പോഴും പരമ്പരാഗത രീതിയിൽ തുണികൊണ്ടുള്ള കൂറ്റൻ നക്ഷത്രങ്ങൾ തൂക്കാറുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

