എരുമേലി ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ എരുമേലി വഴി കടന്നുപോയിട്ടുള്ളത് 1.75 ലക്ഷം വാഹനങ്ങൾ. പൊലീസ് തയാറാക്കിയ കണക്കുപ്രകാരം ഇത്രയും വാഹനങ്ങൾ കടന്നുപോയതായി വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
32500 സ്പോട്ട് ബുക്കിങ്ങുകൾ എരുമേലിയിൽ നടന്നു. പുതിയ സ്കീം പ്രകാരം 515 പൊലീസ് ഉദ്യോഗസ്ഥർ എരുമേലിയിൽ ചുമതലയേറ്റതായും പൊലീസ് അധികൃതർ അറിയിച്ചു.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി പ്രാൺസിങ്ങാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു അവലോകനയോഗം വിളിച്ചത്. മറ്റ് വകുപ്പുകളുടെ പ്രവർത്തനം ഇപ്രകാരമാണ്.
മോട്ടർ വാഹന വകുപ്പ്
6 റൂട്ടുകളിൽ പട്രോളിങ് നടത്തുന്നു.
കണ്ണിമല ഭാഗത്ത് അപകടങ്ങൾ ഉണ്ടാകാതെ മുൻകരുതൽ സ്വീകരിച്ചു.
ജലഅതോറിറ്റി
24 മണിക്കൂറും ശുദ്ധജല വിതരണം നടത്ത ുന്നു. ജനുവരിയിൽ ശുദ്ധജല പ്രതിസന്ധി ഉണ്ടാകുമ്പോൾ മൂഴിയാർ ഡാം തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കണം.
ആരോഗ്യ വകുപ്പ്
മതിയായ ആംബുലൻസ് സൗകര്യം ഇല്ലാത്തതുമൂലം എരുമേലിയിൽ മരണപ്പെട്ട
തീർഥാടകന്റെ മൃതദേഹം ഏറെ മണിക്കൂറുകൾ മോർച്ചറി സൗകര്യമില്ലാതെ എരുമേലിയിൽ സൂക്ഷിക്കേണ്ടി വന്നു. ആംബ ുലൻസ് എത്താൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം.
ഇതിനു പരിഹാരം കാണണം. ആരോഗ്യ കേന്ദ്രങ്ങൾ കൂടാതെ കണമലയിൽ ഓക്സിജൻ പാർലർ സൗകര്യം ഏർപ്പെടുത്തി.
എക്സൈസ് വകുപ്പ്
95 റെയ്ഡുകൾ നടത്തി.
327 വാഹനങ്ങൾ പരിശോധിച്ചു.
അഗ്നിരക്ഷാസേന
കടകളിലും ഹോട്ടലുകളിലും അലക്ഷ്യമായി ഗ്യാസ് സിലണ്ടറുകൾ കൈകാര്യം ചെയ്യുന്നു.
ജലസേചന വകുപ്പ്
കൊരട്ടിയിൽ തടയണയുടെ നിർ മാണം പുരോഗമിക്കുന്നു. വലിയതോട്ടിലെ തടയണയുടെ മുകളിൽ ഗ്രീൻ നെറ്റുകൾ സ്ഥാപിക്കണം.
കെഎസ്ആർടിസി
തീർഥാടനത്തിരക്ക് ഏറിയതിനാൽ 20 ബസുകൾക്ക് പുറമേ 5 ബസുകൾ കൂടി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
വനം വകുപ്പ്
ജനുവരി 6 മുതൽ വൈകിട്ട് 5 വരെ തീർഥാടകരെ കടത്തിവിടും.
ഇതുവരെ 41956 തീർഥാടകർ കാനന പാത വഴി കടന്നുപോയി.
പൊതുമരാമത്ത് വകുപ്പ്
പേട്ടക്കവല മുതൽ കരിങ്കല്ലുമ്മൂഴി വരെ റോഡിലെ ചെറിയ കുഴികൾ അടയ്ക്കും.
കെഎസ്ഇബി
കണമല ഭാഗത്ത് കെഎസ്ഇബി സബ് സെന്റർ, വാഹന സൗകര്യം തുടങ്ങി.
പഞ്ചായത്ത്
കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയമിച്ചു. വഴിവിളക്കുകൾ പൂർണമായും സജ്ജമാക്കി.
റോഡ് അരികെ തെളിച്ചു. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടന്നുവരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

