അയർക്കുന്നം ∙ ആറുമാനൂരിലെ ചെത്തിക്കുളം ടൂറിസം പദ്ധതിയുടെ തുടർ വികസനത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ 40 ലക്ഷം രൂപ അനുവദിച്ചതായി അയർക്കുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അറിയിച്ചു. വികസന സമിതി നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. കാലാവസ്ഥ അനുകൂലമായാലുടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.
മീനച്ചിലാറിന്റെ തീരപ്രദേശമായതിനാൽ ഇടിഞ്ഞുപോയ ഭാഗം കെട്ടിസംരക്ഷിച്ച് കൈപ്പിടി സ്ഥാപിക്കുക, കുളിക്കടവ് പുനരുദ്ധാരണം, കൂടുതൽ ചാരുബെഞ്ചുകൾ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ചെത്തിക്കുളം കാഴ്ചകൾ ഏറെ
മീനച്ചിലാർ ‘റ’ പോലെ വളഞ്ഞൊഴുകുന്ന മനോഹരമായ കാഴ്ചയാണ് പദ്ധതിപ്രദേശത്തെ പ്രധാന ആകർഷണം. പച്ചപ്പ് നിറഞ്ഞ പ്രദേശമായതിനാൽ ഫോട്ടോഷൂട്ടുകൾക്ക് ഏറെ അനുയോജ്യമാണ്. 200 വർഷം പഴക്കമുള്ള മുത്തശ്ശിമാവ് അടക്കം വൈവിധ്യമുള്ള മരങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശത്ത് നട്ടുച്ചയ്ക്കും തണലുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുവദിച്ച 1.50 കോടി രൂപയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ നൽകിയ 16 ലക്ഷം രൂപയും ചേർത്ത് ഇവിടെ നേരത്തേ നവീകരണപ്രവൃത്തികൾ നടത്തിയിരുന്നു. മീനച്ചിലാർ കാണാൻ സൗകര്യത്തിൽ ഷെൽറ്റർ, പുഴയുടെ തീരത്ത് 3 മീറ്റർ വീതിയുള്ള റോഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഗൂഗിൾ മാപ്പിൽ ആറുമാനൂർ മീനച്ചിൽ റിവർവ്യൂ പോയിന്റ് സെറ്റ് ചെയ്താൽ ചെത്തിക്കുളം വ്യൂ പോയിന്റിലെത്താം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]