
അയർക്കുന്നം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിജി നാകമറ്റം അധ്യക്ഷത വഹിച്ചു.ജയിംസ് കുന്നപ്പള്ളി മുഖ്യ അനുസ്മരണ സന്ദേശം നൽകി.
നേതാക്കളായ ലിസമ്മ ബേബി, ഷൈലജ റെജി, സേവ്യർ കുന്നത്തേട്ട്, ബിനോയ് നീറിക്കാട്, കെ.എസ്.ചെറിയാൻ, ജോയ്സ് കൊറ്റത്തിൽ, സാബു ഒഴുങ്ങാലിൽ, ജേസി തറയിൽ, കൊങ്ങാണ്ടൂർ രാമൻ നായർ, കെ.സി.മത്തായി, ബിനോയ് മാത്യു, സുജാത ബിജു, ലാൽസി പി.മാത്യു, റിഷി കെ.പുന്നൂസ്, ലീലാമ്മ ബാബു, ബേബി മുരിങ്ങയിൽ എന്നിവർ പ്രസംഗിച്ചു.
മണർകാട് ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിന് അനുശോചനയോഗം ചേർന്നു. ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് ബിനു പാതയിലിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ.കോര ഉദ്ഘാടനം ചെയ്തു.നേതാക്കളായ റജി എം.ഫിലിപ്പോസ്, ബാബു ചെറിയാൻ, ഷാൻ ടി.ജോൺ, അജിൽ കാലായിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]