വൈക്കം ∙ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലും കടയും ഇടിച്ചുതകർത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞു.
വൈക്കം പിതൃകുന്നം ജംക്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഭിന്നശേഷിക്കാരനായ കളച്ചിറയിൽ സുനിൽ കുമാർ(56) വീടിനോടു ചേർന്നു നടത്തുന്ന സ്റ്റേഷനറി കടയിലേക്കാണ് വൈക്കം ഭാഗത്തു നിന്നു വന്ന കാർ പാഞ്ഞുകയറിയത്.
വെയിലിന്റെ ചൂടു കാരണം കടയുടെ പിന്നിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നതിനാൽ സുനിൽകുമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അലമാരയുടെ ചില്ല് തെറിച്ചു കൊണ്ട് ഇടതു കണ്ണിന്റെ പോളയ്ക്ക് ചെറിയ പരുക്കേറ്റു. അപകടത്തിൽ കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന അലമാരയും സാധനങ്ങളും ഇവരുടെ വീടിന്റെ മതിലും തകർന്നു.
അപകടത്തിനിടയാക്കിയ കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. വൈക്കത്തു നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മറിഞ്ഞ കാർ റോഡിൽ നിന്നു വശത്തേക്കു മാറ്റിയത്. അപകടത്തെ തുടർന്ന് വൈക്കം – എറണാകുളം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വൈക്കം പൊലീസ് സ്ഥലത്തെത്തി. രണ്ട് ലക്ഷം രൂപയ്ക്കു മുകളിൽ നാശനഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

