പാലാ ∙ പാലാ രൂപത 43ാമത് ബൈബിൾ കൺവൻഷൻ നാളെ 5ന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 23ന് സമാപിക്കും. യേശുവിന്റെ തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സിറോ മലബാർ സഭയുടെ സാമുദായിക ശാക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗവുമാണ് ഈ വർഷത്തെ ബൈബിൾ കൺവൻഷൻ.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.
ഡൊമിനിക് വാളന്മനാൽ കൺവൻഷനു നേതൃത്വം നൽകും. 3.30 ന് ജപമാലയോടെ ആരംഭിക്കും. 4ന് കുർബാന, തുടർന്ന് വചനപ്രഘോഷണം.
9 ന് ദിവ്യകാരുണ്യാരാധനയോടെ സമാപിക്കും. 19ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, വികാരി ജനറൽമാർ എന്നിവർ കൺവൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.
20 മുതൽ കുമ്പസാരത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷന്റെ സമാപന ദിവസമായ 23 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.
സഭാംഗങ്ങളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പരിതസ്ഥിതികളെക്കുറിച്ചു നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ആത്മീയ മേഖലയിൽ എന്നതുപോലെ ഭൗതിക ആവശ്യങ്ങളിലും സഭയുടെ ശ്രദ്ധ എത്തേണ്ടതുണ്ടെന്ന ബോധ്യത്തോടെ സമുദായ ശാക്തീകരണ വർഷം ആചരിക്കും. കൺവൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചതായും മാർ ജോസഫ് കല്ലറങ്ങാട്ട്, രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോൺജോസഫ് തടത്തിൽ, വികാരി ജനറൽമാരായ മോൺ.
സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ.
ജോസഫ് കണിയോടിക്കൽ എന്നിവർ അറിയിച്ചു.
ഫാ. ജോസഫ് മുത്തനാട്ട്, ഫാ.
ജോസഫ് കുറ്റിയാങ്കൽ, രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, ഫാ.
ആൽബിൻ പുതുപ്പറമ്പിൽ, ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ജോർജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, സണ്ണി പള്ളിവാതുക്കൽ, ജിമ്മിച്ചൻ ഇടക്കര, സോഫി വൈപ്പന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

