പത്തനാട് (കോട്ടയം) ∙ ടിഎംആർ റബേഴ്സ് ഡ്രയർ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തിയമർന്നത് 23,000 കിലോ റബർ ഷീറ്റ്. കഴിഞ്ഞ ദിവസം വൈകിട്ടാണു തീപിടിച്ചത്. റബർ ഷീറ്റ് ഉണങ്ങുന്ന 4 ഡ്രയറിലേക്കും തീപടർന്നു.
40 ലക്ഷം രൂപയുടെ ഷീറ്റ് നശിച്ചെന്നാണു കണക്ക്. പാമ്പാടിയിൽനിന്ന് അഗ്നിരക്ഷാസംഘമെത്തി തീയണയ്ക്കാൻ തുടങ്ങിയെങ്കിലും നിയന്ത്രണാതീതമായതോടെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നും യൂണിറ്റുകൾ എത്തേണ്ടി വന്നു.
22 പേരടങ്ങുന്ന 4 യൂണിറ്റുകൾ ചേർന്ന് 4 മണിക്കൂർ കൊണ്ടാണു തീയണച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

