∙‘ഉണ്ണിയേശുവിന് ഉണ്ണിപ്പുൽക്കൂട്‘ എന്നതാണ് പുതിയ ട്രെൻഡ്. യേശു ജനിച്ച ബത്ലഹം കാലിത്തൊഴുത്തിന്റെ പുനരാവിഷ്കാരമായ പുൽക്കൂടുകളും അതിലെ രൂപങ്ങളും ഓരോ വർഷവും മാറും.
വീടിനുള്ളിൽ ചെറിയ ഇടങ്ങളിൽ വയ്ക്കാവുന്ന കൊച്ചു പുൽക്കൂടാണ് ഇത്തവണത്തെ പ്രത്യേകത. പുൽക്കൂട്ടിലെ രൂപങ്ങളുടെ നിർമിതിയും മാറുകയാണ്.പണ്ടുകാലത്ത് കളിമണ്ണിൽ ഉണ്ടാക്കിയിരുന്ന രൂപങ്ങൾ ഇപ്പോൾ തടിയിലും സെറാമിക്കിലുമായി .
വെള്ളയും ഗോൾഡും നിറത്തിലുള്ളതും ഐവറി നിറത്തിലുള്ളതുമാണ് ഇത്തവണത്തെ താരങ്ങൾ.
രണ്ട് ഇഞ്ച് മുതൽ രണ്ട് അടി വരെയുള്ള രൂപങ്ങളുണ്ട്. 300 രൂപ മുതൽ 2500 രൂപ വരെയുള്ള നേറ്റിവിറ്റി സെറ്റുകളുണ്ട്.
പൂൽക്കൂടില്ലാത്തവരും വിഷമിക്കണ്ട, വട്ടത്തിൽ പലകപോലയുള്ള പ്രതലത്തിൽ ഒരുക്കി വച്ചതു പോലുള്ള സെറ്റുകളും ലഭിക്കും. തടി, ഈറ, ചൂരൽ എന്നിവ കൊണ്ടുള്ള പുൽക്കൂടുകൾ വിപണിയിലുണ്ട്. ഇതുകൂടാതെ പരമ്പരാഗതമായ രീതിയിൽ വീടുകളിൽ ഉണ്ടാക്കുന്ന പുൽക്കൂടുകളും ഇത്തവണ ട്രെൻഡിങാണ്.
പുല്ലു മുളപ്പിച്ച് പുൽമേടുകളൊരുക്കി, ചെടികളും കാലിത്തോഴുത്തും പണിത്, വലിയ രൂപങ്ങളെ വച്ച് പുൽക്കൂടുണ്ടാക്കും. ദിവസങ്ങൾ നീളുന്ന ഒരുക്കങ്ങൾക്കൊടുവിലാണ് ഇത്തരം പുൽക്കൂടുകൾ പണിതെടുക്കുന്നത്.
പുൽക്കൂടുകളിൽ 24നു രാത്രിയാണ് ഉണ്ണിയേശുവിനെ പ്രതിഷ്ഠിക്കുക. രാക്കുളി തിരുനാൾ ദിവസം വരെ വീടുകളിൽ പുൽക്കൂട് നിലനിർത്തുന്ന പതിവുമുണ്ട്.
പുൽക്കൂടിന്റെ ചരിത്രം
∙ക്രിസ്മസ് ഒരുക്കങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള പുൽക്കൂടിനും ഒരു ചരിത്രമുണ്ട്.
പുൽക്കൂടിന് ആദ്യമായി രൂപം നൽകിയത് 1233ൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ്. ആദ്യ പുൽക്കൂട്ടിൽ ജീവനുള്ള മനുഷ്യരും മൃഗങ്ങളുമായിരുന്നു.
പിന്നീടതു ചെറിയ കളിമൺ രൂപങ്ങളിലേക്കു മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

