കോട്ടയം ∙ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള 6 പ്ലാറ്റ്ഫോം ഉള്ള കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. എറണാകുളം വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ എംപി അഭ്യർഥിച്ചു.
പ്രധാന ആവശ്യങ്ങൾ
∙ എറണാകുളം –ബെംഗളൂരു ഇന്റർസിറ്റി, കാരക്കൽ –എറണാകുളം, ലോകമാന്യ തിലക് എറണാകുളം– മഡ്ഗാവ്, എറണാകുളം– പുണെ, എറണാകുളം, കണ്ണൂർ –എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വരെ നീട്ടണം. ∙ പുതുതായി ആരംഭിച്ച കൊല്ലം– എറണാകുളം മെമു ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തണം.
കാഞ്ഞിരമറ്റം, ചിങ്ങവനം സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കണം. ∙ എറണാകുളം –കായംകുളം മെമു പാസഞ്ചർ ട്രെയിനിന് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും വേണാട് എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിലും, വഞ്ചിനാട്, മലബാർ എക്സ്പ്രസ് ട്രെയിനുകൾക്ക് ഏറ്റുമാനൂരിലും സ്റ്റോപ് അനുവദിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

