മുടിയൂർക്കര ∙ മുടിയൂർക്കര– ചാത്തുന്നിപ്പാറ– മാന്നാനം റോഡിൽ മെഡിക്കൽ കോളജ് വളപ്പിൽ പതിവായി ശുചിമുറിമാലിന്യം തള്ളുന്നു. സമീപപ്രദേശത്തെ കിണറുകൾ മലിനമാകുന്നതായി പരാതി.
ശുചിമുറിമാലിന്യം തള്ളുന്നത് തടയാൻ നാട്ടുകാർ സ്ഥാപിച്ച ക്യാമറകളും മോഷ്ടിച്ചു. നാട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മെഡിക്കൽ കോളജ് സ്ഥലം തുറസ്സായി വെറുതേ ഇട്ടിരിക്കുന്നതാണ് മാലിന്യലോബിക്കു സഹായകമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ശുചിമുറിമാലിന്യം ഒലിച്ചിറങ്ങി എത്തുന്നത് സമീപത്തുള്ള കൈത്തോട്ടിലാണ്.
കൈത്തോട് ചെന്നെത്തുന്നത് പെണ്ണാർ തോട്ടിൽ പതിക്കുന്ന കോനാകരിത്തോട്ടിലേക്കും.
മാലിന്യ ലോബി എത്തുന്നത് മാരകായുധങ്ങളുമായി
രാത്രി 12നും നാലിനുമിടയിലാണ് ചുവപ്പ് നിറത്തിലുള്ള ടാങ്കർ ലോറിയിൽ ശുചിമുറിമാലിന്യം എത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മിക്കപ്പോഴും ലോറിക്കു നമ്പറില്ല.
മാരകായുധങ്ങൾ കൈവശമുള്ള ക്രിമിനൽ സംഘം അകമ്പടിയായി മറ്റൊരു വാഹനത്തിലുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഇതുമൂലം ശുചിമുറി മാലിന്യവുമായി എത്തുന്ന ടാങ്കർ ലോറി കണ്ടാലും ആരും പ്രതികരിക്കുന്നില്ല.
നാട്ടുകാർ ആവശ്യപ്പെടുന്നത്
പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണം, മെഡിക്കൽ കോളജ് വളപ്പ് മതിൽ കെട്ടി അടയ്ക്കണം.
മാലിന്യം ഇടുന്ന വാഹനങ്ങൾ തിരിച്ചറിയുന്നതിന് ആർപ്പൂക്കര പഞ്ചായത്തും മെഡിക്കൽ കോളജും ചേർന്ന് ക്യാമറകൾ സ്ഥാപിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

