കുമരകം ∙ സ്ത്രീ സൗഹൃദ ടൂറിസത്തിൽ നേട്ടം കൊയ്ത് കുമരകം. കഴിഞ്ഞ വർഷം കുമരകത്ത് എത്തിയത് നൂറോളം ‘വിമൻ ഒൺലി’ സംഘങ്ങൾ.
കുമരകത്തെ സ്ത്രീ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചതോടെയാണു കൂടുതൽ വനിതാ സംഘങ്ങൾ കുമരകം സന്ദർശിച്ചു തുടങ്ങിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വനിതകൾ മാത്രമുള്ള സംഘങ്ങൾ എത്തിയിരുന്നു. സൈക്കിൾ യാത്ര നടത്താനും തൊഴിൽ രീതികൾ കണ്ടു മനസ്സിലാക്കാനും ഇവർ കുമരകം, അയ്മനം തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വനിത വിനോദ സഞ്ചാരികൾക്കു വില്ലേജ് പാക്കേജ് ഒരുക്കിയിട്ടുണ്ട്.
റിസോർട്ടുകളിലും ഹോട്ടലുകളിലും എത്തുന്ന വനിതാ ഗ്രൂപ്പുകൾ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ടാണു യാത്ര നടത്തുന്നത്. ഇവർക്കായി പ്രത്യേക ഗൈഡിനെയും നിയോഗിക്കുന്നു.യൂറോപ്യൻ വനിതാ സഞ്ചാരികൾക്കാണു കുമരകം പ്രിയ ഡെസ്റ്റിനേഷനായി മാറിയത്.
കുമരകത്തിന്റെ ഗ്രാമഭംഗിയും പച്ചപ്പുമാണ് വനിതാ സഞ്ചാരികൾക്ക് കൂടുതൽ ഇഷ്ടം.
കായൽ വിഭവം കഴിച്ചും ചെറുവള്ളം തുഴഞ്ഞും
കായൽ വിഭവങ്ങളായ കൊഞ്ചും ഞണ്ടും കരിമീനും കുമരകത്തിന്റെ കറിക്കൂട്ടുകളാണു ഷെഫുമാർ ഒരുക്കിയിരിക്കുന്നത്. 2 ദിവസം മുൻപെത്തിയ വിദേശ വിനോദ സഞ്ചാരികൾ കുമരകത്തിന്റെ ഗ്രാമ ഭംഗി ആസ്വദിച്ചും ചൂണ്ടയിട്ടും ചെറുവള്ളങ്ങൾ തുഴഞ്ഞും കായൽ ഭംഗിയും കുമരകത്തെ ഭക്ഷണ വൈവിധ്യം ആസ്വദിച്ചു.
സ്ത്രീ സൗഹൃദ ടൂറിസം കുമരകത്ത് നൂറുശതമാനം നടപ്പാക്കാനുള്ള ലക്ഷ്യത്തിലേക്കാണു പ്രവർത്തനം.
സ്ത്രീ സൗഹൃദ ടൂറിസംകേന്ദ്രമായി പ്രഖ്യാപിച്ചതോടെ ഇവരുടെ വരവു വർധിച്ചു.
വി.എസ്. ഭഗത് സിങ് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകം കോ–ഓർഡിനേറ്റർ
സ്ത്രീ സൗഹൃദ ടൂറിസവും ഇതോടൊപ്പം വെഡിങ് ഡെസ്റ്റിനേഷനുമായി മാറുകയാണ് കുമരകം, കുമരകത്തിന്റെ മനോഹാരിതയും ഹൃദയ പൂർവമായ ആതിഥ്യ മര്യാദയും സഞ്ചാരികളെ ആകർഷിക്കുന്നു.
കെ.
അരുൺകുമാർ കുമരകം ലേക് സോങ് റിസോർട്ട് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

