മുണ്ടക്കയം ∙ റോഡിനോട് ചേർന്ന് നിലകൊള്ളുന്ന മുന്നറിയിപ്പ് ബോർഡ് അപകട കാരണമാകുന്നു.
വരിക്കാനി പഴയ എസ്എൻ സ്കൂളിന് സമീപമാണ് റോഡിന്റെ ടാറിങ്ങിനോട് ചേർന്ന് സിഗ്നൽ ബോർഡുള്ളത്. ഇവിടെ അപകടങ്ങളും ഇപ്പോൾ വർധിക്കുകയാണ്.
മുൻപ് ഇവിടെ സ്കൂൾ ഉണ്ടായിരുന്നപ്പോൾ സീബ്രാ ലൈനുകൾ ഉണ്ടെന്ന് അറിയിപ്പ് നൽകാനായി സ്ഥാപിച്ചതാണ് ബോർഡ്. എന്നാൽ സ്കൂൾ നിർത്തി, സീബ്രാ ലൈൻ മാഞ്ഞിട്ടും ബോർഡിന് മാറ്റമുണ്ടായില്ല.
സാധാരണ റോഡിൽ നിന്നു 3 അടി മാറിയാണ് ദിശാ ബോർഡുകൾ സ്ഥാപിക്കുന്നത്.
എന്നാൽ കാര്യമായ അകലം പാലിക്കാതെയാണ് ഇവിടെ ബോർഡ് സ്ഥാപിച്ചത്. കരിനിലം മുതൽ വരിക്കാനി പെട്രോൾ പമ്പ് വരെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതും പതിവാണ്. വലിയ വാഹനങ്ങൾ ഒരേ സമയത്ത് വന്നാൽ അപകടം ഉണ്ടാകുന്ന തരത്തിലാണു ബോർഡ് നിലകൊള്ളുന്നത്.
ആവശ്യം ഇല്ലാത്തതിനാൽ ഇതു നീക്കം ചെയ്യാൻ അധികൃതർ തയാറാകണം എന്നാണ് ജനങ്ങളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]