മനോഹരമായ വെള്ളച്ചാട്ടം കണ്ട് ഒന്ന് വിശ്രമിച്ചാലോ… പള്ളിക്കത്തോട്ടെ അരുവിക്കുഴിയിലേക്കു പോകാം. തട്ടുതട്ടായി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടമാണ് അരുവിക്കുഴിയിലേത്.
പള്ളിക്കത്തോട് പഞ്ചായത്തിൽ കൂരോപ്പട–പള്ളിക്കത്തോട് റോഡിനു സമീപത്താണ് അരുവിക്കുഴി വെള്ളച്ചാട്ടം.
കാഴ്ചകൾ
അരുവിക്കുഴി തോട്ടിൽ പാറക്കെട്ടുകൾക്ക് ഇടയിലൂടെ തട്ടുതട്ടായി വെള്ളം ഒഴുകിയിറങ്ങുന്നതാണ് അരുവിക്കുഴിയുടെ കാഴ്ച. മഴക്കാലത്താണു കൂടുതൽ സൗന്ദര്യത്തോടെ വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) കീഴിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. വെള്ളച്ചാട്ടം ആസ്വദിക്കാൻ പടിക്കെട്ടുകൾ, കസേരകൾ, ചെറുപാലം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഫോട്ടോഷൂട്ടിനും പറ്റിയ സ്ഥലമാണ്.
വെറുതെ വിശ്രമിക്കാനും അനുയോജ്യം.
ഇതുവഴി
കോട്ടയം– മണർകാട്– ഒറവയ്ക്കൽ– കൂരോപ്പട വഴി അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ എത്താം.
(19 കിലോമീറ്റർ) പള്ളിക്കത്തോട് നിന്ന് കൂരോപ്പടയ്ക്ക് വരുന്ന വഴിയാണ് അരുവിക്കുഴി. (പള്ളിക്കത്തോട്ടിൽനിന്ന് 2.3 കിലോമീറ്റർ) കോട്ടയത്തുനിന്ന് പാമ്പാടി– കൂരോപ്പട
വഴിയും എത്താം. (പാമ്പാടിയിൽനിന്ന് 7.5 കിലോമീറ്റർ)
ശ്രദ്ധിക്കാം
∙ വെള്ളച്ചാട്ടത്തിന്റെ പ്രദേശത്തേക്കു പ്രവേശിക്കാൻ ഡിടിപിസിയുടെ ഫീസ് ഉണ്ട്.
5 വയസ്സിനു മുതൽ 60 വയസ്സു വരെയുള്ളവർക്ക് ഒരാൾക്ക് 26 രൂപയാണു പ്രവേശന ഫീസ്. 5 വയസ്സിൽ താഴെയുള്ളവർക്കു പ്രവേശനം സൗജന്യം.
60 വയസ്സിനു മുകളിലുള്ളവർക്കു ഫീസ് 13 രൂപ. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും പ്രവേശനം സൗജന്യം.
വിഡിയോഗ്രഫി നടത്തുന്നതിനു 649 രൂപ ഫീസുണ്ട്.
∙ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു പ്രവേശനം.
∙ വെള്ളച്ചാട്ടത്തിന്റെ പൂർണസൗന്ദര്യം മഴക്കാലത്താണു കാണാൻ സാധിക്കുക. ∙ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് അപകടമാണ്.
ഇറങ്ങാതിരിക്കുന്നത് അഭികാമ്യം. ∙ പ്രവേശനം നിയന്ത്രിച്ച സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക.
∙ മാലിന്യം തള്ളരുത്. പ്ലാസ്റ്റിക് ഫ്രീ സോണാണ്.
അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക. ∙ സമീപത്തെ റോഡിൽ വാഹനം പാർക്ക് ചെയ്യാം.
ഇവിടെ റോഡ് ബ്ലോക്കാക്കാതെ നിർത്തുക. ∙ ശുചിമുറി സൗകര്യമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]