പാലാ ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാലാ സ്വദേശി അബി ഫ്രാൻസിസ് തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു. കോട്ടയം ഇന്റർനാഷണൽ ജിമ്മിൽ ട്രെയിനർ ആയിരുന്നു.
മുഖത്തും കാലിനും ഗുരുതരമായി പരുക്കേറ്റ അബിയുടെ താടിയെല്ലും നെറ്റിയും ശരിയാക്കുന്നത് ശസ്ത്രക്രിയ നടത്തി. 5 ലക്ഷം രൂപ ഇതിനായി ചെലവായി.
സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ആവശ്യമായ പണം കണ്ടെത്തിയത്. നെറ്റിയ്ക്കും കാൽപാദത്തിനുമായി ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തണം.
ഇതിന് 9 ലക്ഷത്തോളം രൂപ ചെലവാകും. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയില്ല.
സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ അബിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയൂ. അബിന്റെ ചികിത്സാർഥം ആക്സിസ് ബാങ്കിന്റെ പാലാ ശാഖയിൽ സഹോദരി അഞ്ജലി ഫ്രാൻസിസിന്റെ പേരിൽ അക്കൗണ്ട് തുറന്നു.
ഫോൺ നമ്പർ: 9645292545 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

