ചങ്ങനാശേരി ∙ എസ്ബി കോളജിൽ എത്തിയാൽ യന്തിരനെയും ചന്ദ്രനെയും കാണാം. റോക്കറ്റിലൂടെ വാനത്തേക്കും റോബട്ടിലൂടെ യന്തിരനിലേക്കും എത്താം.
റോക്കറ്റ്, റോബട് സാങ്കേതികവിദ്യയെക്കുറിച്ച് അടുത്തറിയാൻ വിദ്യാർഥികൾക്കും പൊതുജനത്തിനും അവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും എസ്ബി കോളജും ചേർന്നു ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി 20നും 21നും റോക്കറ്റ് നിർമാണത്തിലും റോബട് നിർമാണത്തിലും പരിശീലനം നൽകുന്നു.
കോളജിലാണു പരിശീലനം. വിദ്യാർഥികളും പൊതുജനങ്ങളും നിർമിക്കുന്ന റോക്കറ്റ് കോളജിൽ പ്രത്യേകം തയാറാക്കുന്ന ലോഞ്ച് പാഡിലൂടെ വിക്ഷേപിക്കാനും അവസരമുണ്ടാകും.
റോക്കറ്റ് കിറ്റ് വീട്ടിലേക്കും കൊണ്ടുപോകാം. 1499 രൂപയാണു റജിസ്ട്രേഷൻ ഫീസ്.
റോബട്ടിന്റെ നിർമാണ പരിശീലനത്തിനു 499 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. 9447803668, 790726716.
റജിസ്ട്രേഷൻ ലിങ്ക് : . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]