എരുമേലി ∙ ധർമ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ ദേവസ്വം ബോർഡ് പാർക്കിങ് മൈതാനങ്ങൾ നവീകരിക്കുന്നു. ചെളി മൂലം തീർഥാടക വാഹനങ്ങൾ കയറി ഇറങ്ങുന്നതിനു ഏറെ ബുദ്ധിമുട്ടിയിരുന്ന നടപ്പന്തലിനു സമീപത്തെ മൈതാനം (കളിക്കളം) ആണ് ആദ്യഘട്ടത്തിൽ പൂട്ടുകട്ട
പാകി നവീകരിക്കുന്നത്. ഒപ്പം സ്റ്റേഡിയം മൈതാനവും പൂട്ടുകട്ട
പാകാനുള്ള പദ്ധതി തയാറാക്കി എൻജിനീയറിങ് വിഭാഗം സമർപ്പിച്ചിട്ടുണ്ട്. ഈ തീർഥാടന കാലത്തിനു മുൻപ് ഇതിനുള്ള അനുമതി ലഭിക്കുമോ എന്നത് സംശയമാണ്.
23000 ചതുരശ്ര അടി വിസ്തീർണമാണ് കളിക്കളം മൈതാനത്തിനുള്ളത്. ഇതിൽ 15500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇപ്പോൾ പൂട്ടുകട്ട
പാകുന്നത്. രണ്ടാം ഘട്ടമായി ബാക്കി സ്ഥലത്തും പൂട്ടുകട്ട
പാകും.
തീർഥാടന കാലത്ത് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത് ദേവസ്വം ബോർഡ് പാർക്കിങ് മൈതാനങ്ങളിൽ ചെളി നിറയുന്നതായിരുന്നു. വാഹനങ്ങൾ ചെളിയിൽ തെന്നി നീങ്ങുന്നതും ചെളിയിൽ നിന്ന് കയറാതെ ബുദ്ധിമുട്ടുന്നതുമെല്ലാം സ്ഥിരം കാഴ്ചകളായിരുന്നു.
കെ. അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന സമയം ചെളി നിറഞ്ഞ പാർക്കിങ് മൈതാനങ്ങൾ സന്ദർശിക്കുകയും പൂട്ടുകട്ട
സ്ഥാപിക്കുന്നതിനു പദ്ധതി സമർപ്പിക്കാൻ എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ദേവസ്വം ബോർഡിനു കീഴിലുള്ള 4 പാർക്കിങ് മൈതാനങ്ങളാണ് നിലവിൽ തീർഥാടന കാലത്ത് കരാർ നൽകുന്നത്. സ്റ്റേഡിയം മൈതാനം സാധാരണ തീർഥാടന കാലത്ത് ചെളിക്കുളം ആകുന്നതുമൂലം തീർഥാടകർക്ക് നടക്കാൻ പോലും ബുദ്ധിമുട്ടാണ്.
തീർഥാടന കാലത്ത് ഈ പാർക്കിങ് മൈതാനങ്ങൾ കരാർ നൽകുന്നതു മൂലം 50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ദേവസ്വം ബോർഡിനു വരുമാനം ലഭിക്കുന്നത്.
എരുമേലിയിലെ ദേവസ്വം ബോർഡ് പാർക്കിങ് മൈതാനങ്ങൾ.
∙ കളിക്കളം (നടപ്പന്തലിനു സമീപം.
∙ ആലമ്പള്ളി (ക്ഷേത്രത്തിന്റെ കിഴക്കുഭാഗം) ∙ സ്റ്റേഡിയം മൈതാനം (ക്ഷേത്ര നടപ്പന്തലിനു മുൻവശം) ∙ സ്കൂൾ മൈതാനം (ദേവസ്വം ബോർഡ് സ്കൂളിന്റെ സമീപത്തെ മൈതാനം) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]