വൈക്കം ∙ ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഇന്നലെ രാവിലെ ആരംഭിച്ച സംഗീത വിരുന്നിനു ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി.നായർ ദീപം തെളിയിച്ചു. ചടങ്ങിൽ മുൻ എംഎൽഎയും സംഘാടക സമിതി ചെയർമാനുമായ കെ.അജിത്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജെ.എസ്.വിഷ്ണു, ഗുരുവായൂർ ഭരണ സമിതിയംഗം കെ.പി.വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം മാനേജർ പി.ജി.സുരേഷ് കുമാർ പിആർഒ വിമൽ ജി.നാഥ്, സംഘാടക സമിതി വൈസ് ചെയർമാൻമാരായ വി.ആർ.സി.നായർ, ഗായകൻ വി.ദേവാനന്ദ്, സെക്രട്ടറി പി.പി.സന്തോഷ്, ഭാരവാഹികളായ ആർ.സുരേഷ് ബാബു, എ.ശ്രീകല, രശ്മി നന്ദനൻ, ഉദയനാപുരം ക്ഷേത്രം മാതൃ സമിതി പ്രസിഡന്റ് രത്നമ്മ കർത്ത, തിരുവാതിര സംഗീത സേവാ സമിതി പ്രസിഡന്റ് ഗിരീഷ് വർമ, തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന സംഗീതാരാധനയിൽ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കലാകാരൻമാർ പങ്കെടുത്തു.
ചെമ്പൈ സംഗീതോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചിരുന്നു. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 14ന് ജൂബിലി ആഘോഷങ്ങൾ സമാപിക്കും.
ചെമ്പൈ അനുസ്മരണ സമ്മേളനം
∙ ഇന്നലെ വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷ പ്രീത രാജേഷ് കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി റജിസ്ട്രാർ വി.കലാധരൻ, ചെമ്പൈ അനുസ്മരണം പ്രഭാഷണം നടത്തി. നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി, ദേവസ്വം ഭരണസമിതിയംഗം സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]