
വെള്ളൂർ ∙ മുളംകമ്പുകളുമായി പോയ പിക്കപ് വാനിലെ കെട്ടഴിഞ്ഞു; ഡ്രൈവർ ബ്രേക്കിട്ടതോടെ കമ്പുകൾ കൂട്ടത്തോടെ റോഡിൽ വീണു. ഒഴിവായത് വൻ ദുരന്തം.
വെള്ളൂർ ഏഴാം മൈൽ സഹകരണ ബാങ്കിനു മുൻപിൽ ചൊവ്വാഴ്ച വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. മല്ലപ്പള്ളി ഭാഗത്തുനിന്നും വൈക്കത്തെ പേപ്പർ മില്ലിലേക്കു പോയതാണ് വാഹനം.
ഏഴാം മൈൽ ഭാഗത്തു വച്ച് പിക്കപ് വാൻ ബ്രേക്കിട്ടതോടെ മുളംകമ്പുകൾ വാഹനത്തിനു മുന്നിലേക്കു വീഴുകയായിരുന്നു.റോഡരികിൽ നിന്നിരുന്ന ഏഴാം മൈൽ സ്വദേശി ഓടിമാറിയതിനാൽ അപകടം ഒഴിവായി. കനത്ത മഴയിൽ മുളംകമ്പുകൾ നനഞ്ഞതാണ് കെട്ടഴിയാൻ കാരണമെന്ന് ഡ്രൈവർ ഖനിഫ പറഞ്ഞു.
ദേശീയപാതയിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്ന് മുളംകമ്പുകൾ നീക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]