കോരുത്തോട് ∙ അരനൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിപ്പടി പാലത്തിന്റെ ഉറപ്പിൽ നാടിന് ആശങ്ക. കോൺക്രീറ്റ് തകർച്ച ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ബലപരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രധാന ശബരിമല പാതയായ മുണ്ടക്കയം – കുഴിമാവ് – കാളകെട്ടി റോഡിൽ പള്ളിപ്പടി കവലയുടെ സമീപത്താണ് ചെറിയ തോടിന് മുകളിൽ പാലം സ്ഥിതി ചെയ്യുന്നത്. 1971ൽ നിർമിച്ച പാലത്തിന്റെ അടിയിൽ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തെളിഞ്ഞ നിലയിലാണ്.
ഒപ്പം പാലത്തിന്റെ ചുവട്ടിലെ കെട്ടുകൾക്കും കേടുപാടുകളുണ്ട്.
ചെറിയ തോട്ടിൽ നിന്ന് ഉയരത്തിലുള്ള കെട്ടിനു മുകളിലാണ് വീതിയും നീളവും കുറഞ്ഞ പാലം നിർമിച്ചിരിക്കുന്നത്. തോട്ടിൽ ശക്തമായ ഒഴുക്ക് ഉണ്ടായതാണ് അടിത്തറയിൽ കേടുപാടുകൾ സംഭവിക്കാൻ കാരണം.
പാലത്തിനു മുകളിൽ റോഡിൽ ഒരു വശത്തേക്ക് ചെരിവ് രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു. ശബരിമല തീർഥാടനകാലത്ത് ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അടുത്ത തീർഥാടന കാലത്തിന് മുൻപ് പാലത്തിന്റെ ബലപരിശോധന നടത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]