വൈക്കം ∙ ഭക്തിസാന്ദ്രമായ ആറാട്ടോടെ വൈക്കത്തഷ്ടമി ഉത്സവം അവസാനിച്ചു. ഇന്നു രാവിലെ മുക്കുടി നിവേദ്യം നടക്കും. പലതരം പച്ചമരുന്നുകൾ പ്രത്യേക അനുപാതത്തിൽ ചേർത്തു പൊടിച്ച് പുത്തൻ മൺകലത്തിൽ ശുദ്ധമായ മോരിൽ ചാലിച്ച് തിടപ്പള്ളിയിൽ വച്ചാണു മുക്കുടി പാകം ചെയ്യുന്നത്. ഉച്ചപ്പൂജയുടെ പ്രസന്ന പൂജയ്ക്കാണ് വൈക്കത്തപ്പന് ഇതു നേദിക്കുന്നത്.ആറാട്ടു ചടങ്ങുകൾക്കു തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിലായിരുന്നു വൈക്കത്തപ്പന്റെ ആറാട്ട്.
വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയായി.ആറാട്ടിനുശേഷം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജയും നടന്നു. ഉദയനാപുരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ച് കൂടിപ്പൂജ നടത്തി. കൂടിപ്പൂജ വിളക്കിനുശേഷം ഉദയനാപുരത്തപ്പനോടു യാത്ര പറഞ്ഞ് വൈക്കത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

