പള്ളിക്കത്തോട് (കോട്ടയം) ∙ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ തർക്കം തടയാനെത്തിയ സ്ഥാനാർഥിയുടെ സഹോദരൻ കുഴഞ്ഞുവീണു മരിച്ചു. ആനിക്കാട് പാണ്ടിയപ്പള്ളിൽ സിബി പി.ജോൺ (55) ആണു മരിച്ചത്.
പാമ്പാടി ബ്ലോക്ക് പള്ളിക്കത്തോട് ഡിവിഷനിലേക്കു മത്സരിച്ചു പരാജയപ്പെട്ട കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോസ് പി.ജോണിന്റെ ഇളയ സഹോദരനാണു സിബി.
ഇന്നലെ വൈകിട്ട് 3ന് ആനിക്കാടായിരുന്നു സംഭവം.
പള്ളിക്കത്തോട് പഞ്ചായത്തിലെ വിജയം ആഘോഷിക്കാൻ വാഹനത്തിലെത്തിയ യുഡിഎഫ് പ്രവർത്തകർ സിബിയുടെ മറ്റൊരു സഹോദരൻ ഷിബു പാണ്ടിയപ്പള്ളിയുടെ കടയുടെ മുന്നിലെത്തിയപ്പോൾ തുടർച്ചയായി ഹോൺ മുഴക്കി. പിന്നാലെ കാറിലെത്തിയ കേരള കോൺഗ്രസ് (എം) പ്രവർത്തകർ ഇതു ചോദ്യം ചെയ്തു.
കേരള കോൺഗ്രസ് (എം) പ്രവർത്തകൻ കൂടിയായ ഷിബുവും പ്രവർത്തകർക്കൊപ്പം ചേർന്നു.
വാക്കുതർക്കം ഉന്തിലും തള്ളിലും എത്തിയതോടെ സിബി, ഷിബുവിനെ പിടിച്ചുമാറ്റാനായി വന്നു. അതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, യുഡിഎഫ് പ്രവർത്തകരെ കേരള കോൺഗ്രസ് (എം) പ്രവർത്തകർ ജാതിപ്പേരു വിളിച്ചതു സംബന്ധിച്ച തർക്കമാണു അടിയിൽ കലാശിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.സിബിയുടെ സംസ്കാരം പിന്നീട്.
ഭാര്യ: പുതുപ്പറമ്പിൽ കുടുംബാംഗം ജെസമ്മ. മക്കൾ: നോയൽ, നോഹ, അന്ന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

