അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ബോട്ടണി അസോസിയേഷൻ ഉദ്ഘാടനവും, ‘ഔഷധ സസ്യ ഗവേഷണത്തെ ആധുനിക സ്റ്റാർട്ടപ് മോഡലുകളുമായി ബന്ധിപ്പിച്ചുള്ള സ്വയം സംരംഭങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. ബോട്ടണി അസോസിയേഷൻ ഉദ്ഘാടനം പൈക ദയ ഹെർബൽ ഹെൽത്ത് പാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ഡോ.
സ്വീറ്റി ജോസ് നിർവഹിച്ചു.
നമ്മുടെ ജീവിത രീതികളിലുണ്ടായ മാറ്റങ്ങളാണ് ഇന്നത്തെ വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാരണമെന്നും പ്രകൃതിദത്ത ഉൽപന്നങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വായത്തമാകുന്നത് മാത്രമാണ് ഇതിനു പരിഹാരമെന്നും ഡോ.സ്വീറ്റി ജോസ് പറഞ്ഞു. കോളജ് പ്രിൻസിപ്പൽ പ്രൊഫ.
ഡോ.സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]