പാലാ ∙ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ (30), കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് (31) എന്നിവരാണ് മരിച്ചത്.
പാലാ മുരിക്കുംപുഴ ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരാണ് ഇരുവരും.മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറിൽ തൈങ്ങന്നൂർ കടവിൽ എത്തിയത്.
സംഘത്തിലെ ബിബിനും ജിസുമാണ് കുളിക്കാനിറങ്ങിയത്.
മുങ്ങിത്താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൈ വഴുതി മുങ്ങിപ്പോകുകയായിരുന്നു.തുടർന്ന് നാട്ടുകാരെ അറിയിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ സംഘമാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്.
പൊലീസും എത്തിയിരുന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ബിബിന്റെ മാതാവ്: ബിന്ദു. സഹോദരൻ: ബിനീഷ് (ബോബൻ).
ജിസിന്റെ മാതാവ്: അജി. സഹോദരി: ജീന.ബിബിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]