ചങ്ങനാശേരി ∙ ളായിക്കാടും എസ്എച്ച് ജംക്ഷനിലും സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചതോടെ അപകടം പതിവാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് ജംക്ഷനിൽ സിഗ്നലില്ലാതായതോടെ യാത്രക്കാർ ബുദ്ധിമുട്ടുന്നു.
കൂട്ടിയിടിയും ഗതാഗതക്കുരുക്കും പതിവ്. നടുറോഡിൽ യാത്രക്കാരുടെ വാക്കേറ്റവും കയ്യാങ്കളിയുമാണ്.
തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ പേടിച്ചാണ് കാൽനടയാത്രക്കാർ പോകുന്നത്. തിരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ പൊലീസുകാരുടെ സേവനവും ജംക്ഷനുകളിൽ കുറവായിരുന്നു.
എസ്എച്ച് ജംക്ഷൻ
ബൈപാസ് റോഡും കവിയൂർ റോഡും സംഗമിക്കുന്ന എസ്എച്ച് ജംക്ഷൻ അപകടങ്ങളുടെ കേന്ദ്രമാണ്.
ബൈപാസ് റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ഇതിനിടയിലേക്കു കവിയൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾ കൂടി കയറി വരുമ്പോൾ കൂട്ടിയിടിയുണ്ടാകുന്നു.
സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായതോടെ ബൈപാസ് റോഡിലൂടെ പോകുന്നവർ കവിയൂർ റോഡിൽനിന്നു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കില്ല. രാത്രിയിലാണ് ഏറ്റവും കൂടുതൽ അപകടസാധ്യത.
ളായിക്കാട്
എംസി റോഡും ബൈപാസ് റോഡും ചേരുന്ന ളായിക്കാട് ജംക്ഷനിലെ സിഗ്നൽ ലൈറ്റ് വാഹനമിടിച്ചാണ് തകരുന്നത്.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടും അപകടങ്ങൾക്ക് കുറവില്ല. സിഗ്നൽ തകരാറിലായതോടെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കാണ്.
അപകടങ്ങളും പതിവാണ്. വാഹനമിടിച്ച് സിഗ്നൽ ലൈറ്റ് തകരുന്നത് പരിപാലന ചുമതലയുള്ള ഏജൻസിക്ക് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാക്കുന്നു.
പുലർച്ചെ സമയങ്ങളിലാണ് അപകടങ്ങൾ. ഇത് കാരണം ഇടിച്ച വാഹനങ്ങളെ കണ്ടെത്തി പിഴയീടാക്കാൻ സാധിക്കുന്നില്ലെന്നും അധികൃതർ പറയുന്നു.
ക്യാമറ ദൃശ്യങ്ങളിലൂടെ കണ്ടെത്തുന്ന വാഹനങ്ങളിൽ നിന്നു തുക ഈടാക്കുന്നതിനു കാലതാമസമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

