വൈക്കം ∙ താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. വലിയ കവലയിലെ മന്നം കോംപ്ലക്സും വൈക്കം ടൗണും സമ്മേളനം നടക്കുന്ന ബീച്ച് മൈതാനവും എൻഎസ്എസ് പതാകകൾ, വൈദ്യുത ദീപങ്ങൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന 10,000പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
25000പേരെയാണ് പ്രതീക്ഷിക്കുന്നത്. വൈക്കം വലിയ കവലയിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയുടെ മുന്നിൽ അനൗൺസ്മെന്റ് വാഹനവും അതിനു പിന്നിലായി പഞ്ചവാദ്യവും യൂണിയൻ ഭാരവാഹികളും അണിനിരക്കും.
വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടിവിപുരം, തലയാഴം, വെച്ചൂർ, കല്ലറ, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, വെള്ളൂർ, തലയോലപ്പറമ്പ് എന്നീ മേഖലകൾ ക്രമത്തിൽ അതത് ബാനറിനു പിന്നിലായി ഘോഷയാത്രയിൽ പങ്കെടുക്കും.
വിവിധ വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയാകും. ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതിനായി 400ൽ അധികം വൊളന്റിയേഴ്സ് ഉണ്ടാവും. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേകം ക്രമീകരണം ഒരുക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]